• അറം നവംബര്‍ ആദ്യവാരം

     നവാഗതനായ ഗോപി നൈനാരാണ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അറം നയന്‍താരയാണ് നായിക.  ചിത്രം നവംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തും. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തില്‍ അഭിനയിക്കുന്നത്. ബാലവേലയ്‌ക്കെതിരേയും കര്‍ഷകരെ ചൂഷണം ചെയ്യുന്നതിനെതിരെയുമാണ് ചിത്രം പറയുന്നത്. തെലുങ്കില്‍ ചിത്രത്തിന്റെ പേര് കര്‍ത്തവ്യം എന്നാണ്. യകന്‍. കാക്കമുട്ടൈ ഫെയിം വിഘ്‌നേശും രമേശും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. 
     
    പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ സാറ്റലൈറ്റ് അവകാശം കോടികള്‍ മുടക്കി സണ്‍ നെറ്റ് വര്‍ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. സുനു ലക്ഷ്മി, വിനോദിനി വൈദ്യനാഥ്, പി.വി. അനന്തകൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരു വര്‍ഷം മുന്‌പേ പുറത്തുവന്നതാണ്. നയന്‍താര ഇപ്പോള്‍ തെരഞ്ഞെടുക്കുന്നതുപോലെ ശക്തമായ ഒരു കഥാപാത്രമായാണ് സിനിമയില്‍ എത്തുന്നത്. നായിക പ്രാധാന്യമുള്ള സിനിമയില്‍ നയന്‍സ് തകര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.