• വിമാനം തീയറ്ററുകളിലേക്ക്

     നവാഗതനായ പ്രദീപ് നായര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത വിമാനം തീയറ്ററുകളിലേക്ക്. പൃഥ്വിരാജ്  നായകനാകുന്ന വിമാനം ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡില്‍ ഇടംപിടിച്ച സജി തോമസ് എന്നയാളുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രം നവംബര്‍ 10ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സെപ്റ്റംബറിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ റിലീസിംഗ് നീട്ടുകയായിരുന്നു. 
     
    സ്വന്തമായി വിമാനം നിര്‍മിച്ച് പറത്താന്‍ ശ്രമിക്കുന്ന വെങ്കിടി എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ആനന്ദത്തില്‍ അഭിനയിച്ച അനാര്‍ക്കലി മരക്കാറും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.നെടുമുടി വേണു, പി. ബാലചന്ദ്രന്‍, ശാന്തി കൃഷ്ണ, സുധീര്‍ കരമന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. ഗോപി സുന്ദറിന്റേതാണ് സംഗീതം. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.