• കുളത്തുപ്പുഴ അമ്പലം വാര്‍ഡില്‍ കാട്ടാനശല്യം രൂക്ഷം

     കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പ്രദേശവാസികള്‍ക്ക് ഭീതി ഉളവാക്കുന്നു. കുളത്തുപ്പുഴ ഗ്രാമപഞ്ചയത്തിലെ അമ്പലം വാര്‍ഡിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കട്ടില്‍ നിന്നും കൂട്ടമായി കാട്ടാനകള്‍ നാട്ടിന്‍ പ്രദേശങ്ങളില്‍ ഇറങ്ങുന്നത് പ്രദേശവാസികളുടെ കൃഷികള്‍ നശിക്കുന്നതിനും കാരണമാകുന്നു. നാട്ടിന്‍ പ്രദേശങ്ങളോട് ചേര്‍ന്ന് വനം വകുപ്പ് വനം ഭൂമിയില്‍ മാഞ്ചിയം നാട്ടു വളര്‍ത്തിയത് ശേഷമാണ് കാട്ടാന ശല്യം രൂക്ഷമായതെന്നും മാഞ്ചിയത്തിന്റെ തോലും മറ്റും ഭക്ഷിക്കുവാന്‍ വേണ്ടി കൂട്ടത്തോടെ കാട്ടാനകള്‍ ഏതുകയാണെന്നു നാട്ടുകാര്‍ പറയുന്നു. 
    സ്ഥലം എംഎല്‍എയും വനം വകുപ്പ് മന്ത്രിയുമായ അഡ്വ കെ രാജു നിരവധി തവണ ഈ പ്രദേശം സന്ദര്‍ശിച്ചു കാട്ടാനയുടെ ശല്യത്തെത്തില്‍ നിന്നും പ്രദേശവാസികളെ സംരക്ഷിക്കുവാന്‍ ഫേണ്‍സിലിംങ്ങ്ഗം മറ്റു സംവിധാനങ്ങള്‍ ഒരുക്കുമെന്നും പറഞ്ഞിരുന്നുവെങ്കിലും നാളിതുവരെ വനം വകുപ്പിന്റെ ഭാഗത്തു നിന്നും യാതൊാരുവിധ നടപടികള്‍ ഉണ്ടായിട്ടില്ല