• സാഹിത്യ നൊബേല്‍ സമ്മാനം ആഹ്‌ളാദ നിറവില്‍ മലയാളി ലൈല സൈനും

    സി.ഡി. സുനീഷ്
     
    ലോക പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരനായ കസുവോ ഇഷിഗു റോയുടെ  ദ് റിമൈന്‍സ് ഓഫ് ദ ഡേ എന്ന നോവല്‍ മൊഴിമാറ്റം നടത്താന്‍ ഡി.സി. ബുക്‌സ് ലൈല സൈനിനോട് ആവശ്യപ്പെട്ടപ്പോള്‍ തെല്ലൊന്ന് പകച്ചുവെങ്കിലും, ധീരതയോടെ അത് ഏറ്റെടുത്തതിന്റെ ആഹ്‌ളാദ നിറവിലാണ് ലൈല. ഈ നോവലിന് നൊബേല്‍ സമ്മാനം ലഭിച്ചതോടൊയാണ് മനസ്സില്‍ ഈ ആഹ്ലാദമഴ
    ചൊരിഞ്ഞതെന്നു ലൈല സൈന്‍ പറഞ്ഞു. നോവലിലെ കഥാപാത്രങ്ങളുമായി ഇണങ്ങിയിണങ്ങി ഏറെ പൊരുത്തം നേടിയാണ് 2 വര്‍ഷം കൊണ്ട് മൊഴിമാറ്റം സാധ്യമാക്കിയത്. 
    നേരത്തെ ബുക്കര്‍ സമ്മാനം നേടിയ ഈ നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ജപ്പാനില്‍ ജനിച്ച ഈ എഴുത്തുകാരന്‍ ഇന്ന് ലോക സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ്. പത്രപ്രവര്‍ത്തകയും എഴുത്തകാരിയും ആയ ലൈല സൈന്‍ കോഴിക്കോട് ഫറോക്ക് സ്വദേശിയാണെങ്കിലും ഏറെ വയനാട്ടിലാണ് താമസം. അലക്‌സാണ്ടര്‍ ഡ്യൂമ യുടെ കൗണ്ട് ക്രിസ്റ്റോയും മാക്‌സിം ഗോര്‍ക്കി മുടെ ചൈല്‍ഡ് ഹുഡ് എന്നീ ഗ്രന്ഥങ്ങളും നേരത്തെ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കുട്ടികളുടെ ആഗോള പത്രമായ പീസ് ഗോങ്ങിന്റെ മുഖ്യ ഉപദേശകയാണ്.തയ് വാനില്‍ നടന്ന അന്തരാഷ്ട്ര മനുഷ്യാവകാശ സമ്മേളനത്തിലും പ്രത്യേക ക്ഷണിതാവായി ലൈല പങ്കെടുത്തിട്ടുണ്ട്. ജീവിത പങ്കാളി അനില്‍ ഇമേജുമായി ചേര്‍ന്ന് വയനാട്ടിലെ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എ.എഫ്.ആര്‍.സി.സെന്റര്‍ ഡയറക്ടര്‍ കൂടിയായ ലൈല സൈന്‍ സാഹിത്യവും വിദ്യഭാസ പ്രവര്‍ത്ത നവും പത്രപ്രവര്‍ത്തനവും ഇഴ ചേര്‍ന്ന ജീവിത സഞ്ചാരം തുടരുന്നു.