• വഴി മുടക്കി വനം വകുപ്പ്‌

    വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രം വിട്ടുകിട്ടണമെന്നാവശ്യവുമായി ജനപ്രതിനിധി രംഗത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2016 2017 സാമ്പത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചകട സാം നഗര്‍ റോഡിനു അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടക്കുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണുമാന്തി യന്ത്രം അനധികൃതമായി കസ്റ്റഡിയിലെടുത്തത് എന്നാണ് ആക്ഷേപം ഉയരുന്നത്.
    വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം കസ്റ്റഡിയിലെടുത്തതോടെ ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചവസ്ഥയിലാണ്. പാതി വഴിയില്‍ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നിലച്ചതോടെ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് പച്ചക്കട സാം നഗര്‍ റോഡിലൂടെ കടന്നു പോകുന്ന നൂറു കണക്കിന് യാത്രക്കാര്‍ക്കും വാഹന യാത്രയ്ക്കാര്‍ക്കും വളരെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. വനം വകുപ്പ് അനധികൃതമായി പിടിച്ചെടുത്ത മണ്ണ് മാന്തി യന്ത്രം വിട്ടു നല്‍കുന്നതിന് വനം വകുപ്പ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനിറോയ് ആവശ്യപ്പെട്ടു