• പുനലൂരില്‍ സ്റ്റേജിന്റെയും മിനി ഓഡിറ്റോറിയത്തിന്റെയും നിര്‍മാണം പുരോഗമിക്കുന്നു.

     പുനലൂരിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന നഗരസഭയുടെ രണ്ടാമത്തെ ബജെറ്റിലെ പ്രധാന പദ്ധതികളിലൊന്നായ ചെമ്മന്തൂര്‍ പ്രൈവറ്റ്  ബസ്സ്റ്റാന്റിനോട് ചേര്‍ന്ന് സ്റ്റേജും മിനി ഓഡിറ്റോറിയത്തിന്റെയും നിര്‍മാണ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നു. ഒരു കോടി രൂപാ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ഹാബിറ്റാറ്റ് ഗ്രൂപ്പിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. ഡിസംബര്‍ മാസത്തോടെ പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.
     
    നിര്‍മാണം പൂര്‍ത്തിയായാല്‍ പുനലൂര്‍ മുനിസിപ്പാലിറ്റിയുടെ പൊതുപരിപാടികളടക്കം രാഷ്ട്രീയ പൊതുപരുപാടികളും ഇവിടെ തന്നെ നടത്താനാകും. ബഡ്ജറ്റില്‍ ഉള്‍പ്പെട്ട മറ്റു പ്രധാന പദ്ധതികളായ ചെമ്മന്തൂര്‍ ഷോപ്പിങ് കോപ്ലെക്‌സ ഒരു കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്ന ഐ ടി ഹബ്ബിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. കൂടാതെ ഠൗണ്‍ ഹാളിന്റെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ഉടനെ തുടങ്ങുമെന്നും നഗരസഭ ചെയര്‍മാന്‍ എംഎ രാജഗോപാല്‍ പറഞ്ഞു