• ദേശീയ പാതയില്‍ തെന്മല ഭാഗത്തു ഇന്റര്‍ലോക്ക് പാകി

     
    കൊല്ലം തിരുമംഗലം ദേശീയ പാതയില്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരയുള്ള തകര്‍ന്ന ഭാഗങ്ങളണ് ഇന്റര്‍ലോക്ക് കട്ടകള്‍ നിരത്തുന്നത.് തെന്മല തീയറ്റര്‍ ഭാഗവും പതിമൂന്നു കണ്ണാറ പാലത്തിനു സമീപം തകര്‍ന്ന ഭാഗവും ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന്‍ ഭാഗം എന്നിവിടങ്ങളിലാണ് ഇന്റര്‍ലോക്ക് കട്ടകള്‍ പാകുന്നത്. പല സ്ഥലങ്ങളിലും ടാറിങ് നടത്തിയാലും നിലനില്‍ക്കില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയത്. ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ ഒരു വശത്തുകൂടി വാഹനം കടത്തി വിട്ടാണ് പണികള്‍ നടത്തുന്നത്.
     
    എന്നാല്‍ പുനലൂരില്‍ പല ഭാഗങ്ങളിലും ടാറിങ് ഇളകി വലിയ ഗട്ടറുകള്‍ രൂപപ്പെട്ടു. സംരക്ഷണ ഭിത്തികള്‍ ഇല്ല. ദിവസവും ആയിരക്കണക്കിന് വാഹങ്ങള്‍ കടന്നു പോകുന്ന പാതയാണിത്. സീസണില്‍ ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ എത്തുന്നതും ഇതുവഴിയാണ്.