• പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍

     
     പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച പരാതികളും സോളാര്‍ വിവാദവും നിറഞ്ഞ നില്‍ക്കുന്നതിനിടെ എഐസിസി അംഗം എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി എന്നിവരെയും കാണുമെന്നാണ് സൂചന. വൈകിട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ അദ്ദേഹം സമയം തേടിയിട്ടുണ്ട്. 
     
    ഗുജറാത്തില്‍ നിന്ന് ഇന്ന് മടങ്ങിയെത്തുന്ന രാഹുല്‍ കേരളത്തിലെ കോണ്‍ഗ്രസ് സംഘടന വിഷയങ്ങളില്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. സോളാര്‍ വിവാദവും കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച കാര്യങ്ങളും ചെന്നിത്തല ആന്റണിയെ ധരിപ്പിച്ചു. വേങ്ങര തെരഞ്ഞെടുപ്പ് ദിവസം സോളാര്‍ ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിേന്മേല്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേസെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണെന്ന നിലപാടാണ് ചെന്നിത്തല ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.