• ജനരക്ഷാ യാത്രയ്ക്ക് മറുപടിയുമായി ഇടത് മുന്നണി

     മേഖലാ ജാഥകളെക്കുറിച്ച് ആലോചിക്കാന്‍ ഇടത് മുന്നണി യോഗം ഇന്ന് ചേരും. ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്ക് മറുപടി എന്ന നിലയില്‍ മാറ്റിവച്ച മേഖലാ ജാഥകളെ കുറിച്ച് ആലോചിക്കാന്‍ എല്‍ഡിഎഫ്. വൈകിട്ട് മൂന്നിന് തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. മുന്നണി നേരത്തെ തീരുമാനിച്ചിരുന്ന മേഖലാജാഥകള്‍ നടത്തുന്നത് സംബന്ധിച്ച ആലോചനകളാണ് യോഗത്തിന്റെ അജണ്ട. 
     
    തെക്ക് നിന്ന് കാനം രാജേന്ദ്രനും,വടക്ക് നിന്ന് കോടിയേരി ബാലകൃഷ്ണനുമാണ് ജാഥ നയിക്കുന്നത്. ഈ മാസം അദ്യം ജാഥ ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും വേങ്ങര ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ മാറ്റി വെക്കുകയായിരുന്നു.സിപിഐ എക്സിക്യൂട്ടീവ് യോഗവും ഇന്ന് ചേരുന്നുണ്ട്.സമകാലിക രാഷ്ട്രീയസാഹചര്യവും,സോളാര്‍ കേസിലെ സര്‍ക്കാര്‍ നടപടികളും യോഗം ചര്‍ച്ച ചെയ്തേക്കും.