• സോളാര്‍ കേസ് ;ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

  സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു സോളാര്‍ റിപ്പോര്‍ട്ടിലെ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് മുഖ്യ മന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും സരിത എസ് നായരില്‍നിന്നു നേരിട്ടു പണം കൈപ്പറ്റിയതായി കമ്മീഷന്‍ കണ്ടെത്തി. അഴിമതി നിരോധന നിയമം എഴ്, എട്ട്, ഒന്‍പത്, 13 വകുപ്പുകള്‍ പ്രകാരം ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചു. 
   
  ഇതുപ്രകാരം പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും കേസെടും. കേസ് അട്ടിമറിക്കാന്‍ തിരുവഞ്ചൂര്‍ സ്വാധിനിച്ചെന്നു കമ്മീഷന്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും പിണറായി പറഞ്ഞു. 
   
  രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല. 
   
  സോളാര്‍ റിപ്പോര്‍ട്ടിലുള്ള അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വേങ്ങര വോട്ടുടെപ്പിന് ഇടയിലുള്ള പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു.