• റെയില്‍വേ അവഗണന; കൊടിക്കുന്നില്‍ സുരേഷ് എം പി ഉപവാസം ആരംഭിച്ചു

    കൊല്ലം ചെങ്കോട്ട ബ്രോഡ്‌ഗേജ് പാതയുടെ വികസനം ആവശ്യപ്പെട്ട് കൊടിക്കുന്നത് സുരേഷ് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപം 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. ചൊവ്വാഴ്ച്ച രാവിലെ 10 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയില്‍ നിന്നും പ്രകടനമായി എത്തിയാണ് ഉപവാസസമരം ആരംഭിച്ചത്.
     
    എന്നാല്‍ ന്യൂ ആര്യങ്കാവ് ഇടമണ്‍ പാതയില്‍ തിങ്കളഴ്ച എന്‍ കെ പ്രേമചന്ദ്രന്‍ എം പി യുടെ നേത്യത്വത്തില്‍ എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്ന നവംബറില്‍ സേഫ്റ്റി പരിശോധനയും ജനുവരിയില്‍ പാത കമ്മിഷന്‍ ചെയ്യുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എം പി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്‍ജിന്‍ ഓടിയാല്‍ പോരാ ട്രെയിന്‍ ഓടണമെന്നു കൊടിക്കുന്നില്‍ എം പി  പറഞ്ഞു. പാതയില്‍ പരീക്ഷണ ഓട്ടം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം കൊടിക്കുന്നില്‍ സുരേഷിന്റെ ഉപവാസ സമരം നടത്തുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായം വന്നിട്ടുണ്ട്