• സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു

     
    പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു ജീവനക്കാരി മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. 15 വിദ്യാര്‍ത്ഥകള്‍ക്കും നാല് അധ്യാപകര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. പെരുമ്പാവൂരിനടുത്ത് സാന്തോം സ്‌കൂളിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ കുട്ടികളെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് അധ്യാപകരെ ആലുവയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.