• ഇടമണ്‍ ന്യൂ ആര്യങ്കാവ് പാതയില്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി

     ഇടമണ്‍ ന്യൂ ആര്യങ്കാവ് പാതയില്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി. എന്‍ജിനും ലോക്കോപൈലറ്റുമാര്‍ക്കും ജനപ്രതിനിധികളും നാട്ടുകാരും സ്വീകരണം നല്‍കി.രാവിലെ 10.22 ന് ചെങ്കോട്ടയില്‍ നിന്നും പരീക്ഷണ ഓട്ടം ആരംഭിച്ച ഡബ്യുഡിജി 135139 നമ്പര്‍ എന്‍ജിന്‍ 11.10 ന് ന്യൂ ആര്യങ്കാവില്‍ എത്തി. ന്യൂ ആര്യങ്കാവ് സ്റ്റേഷനില്‍ എന്ജിന് മുന്‍പില്‍ പൂജ നടത്തി ചെങ്കോട്ട മുതല്‍ ന്യൂ ആര്യങ്കാവ് വരെ 30 കിലോമീറ്റര്‍ വേഗതയിലാണ് എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തിയത്. 
     
    ന്യൂ ആര്യങ്കാവ് മുതല്‍ ഇടമണ്‍ വരെ 25 കിലോമീറ്റര്‍ വേഗതയിലും ഓടിച്ചു 11.58 ന് തെന്മല റെയില്‍വേ സറ്റേഷനില്‍ എത്തിയ എഞ്ചിനെ വരവേല്‍ക്കാന്‍ വന്‍ജനാവലി എത്തിച്ചേര്‍ന്നിരുന്നു