• ബന്‍സാലിയുടെ പുതിയ ചിത്രം

      സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം "പദ്മാവതി"യുടെ ട്രൈലര്‍ പുറത്ത്. രജപുത്ര നായിക റാണി പദ്മാവതിയായി ദീപികാ പദുകോണ്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങും രാജാ രതന്‍ സിങ് ആയി ഷാഹിദ് കപൂറും എത്തുന്നു.എല്ലാ കഥാപാത്രങ്ങളിലേക്കും വെളിച്ചം വീശുന്ന വ്യക്തമായ ട്രൈലറാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. കരുത്തും ദുര്‍ബലതയും ട്രൈലറില്‍ തന്നെ വെളിപ്പെടുത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു പിന്നില്‍ സംവിധായകന്റെ കൈയ്യൊപ്പു കാണാനാകും. 
     
    അതേസമയം കര്‍ണി സേനയുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങിയിരിക്കുന്നതും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ ചിത്രത്തിന്റെ റിലീ് അനുവദിക്കില്ലെന്നാണ് രജ്പുത് വിഭാഗത്തിലെ സംഘടനയായ കര്‍ണി സേന അവകാശപ്പെടുന്നത്.എന്നാല്‍ തടസങ്ങളെ എല്ലാം തട്ടിയകറ്റി റാണി പദ്മാവതിയും രാജാ രതന്‍ സിങും അലാവുദ്ദീന്‍ ഖില്‍ജിയും എത്തുന്നത് കാത്തിരിക്കാം.