• വനങ്ങള്‍, ജനങ്ങള്‍ കാക്കട്ടെ.

  സി.ഡി. സുനീഷ്
   
  വനാതിര്‍ത്തികളോട് ചേര്‍ന്ന് കിടക്കുന്ന കാര്‍ഷിക ഗ്രാമങ്ങളില്‍ മൃഗങ്ങളും, മനുഷ്യരുമായി സംഘര്‍ഷം കൂടി വരുന്ന, സാഹചര്യത്തില്‍ പുതിയ നയവുമായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം .ദേശീയ വന്യജീവി സംരംക്ഷണനം രേഖ 2017-31 മന്ത്രാലയം പുറത്തിറക്കി. വനസംരംക്ഷണത്തില്‍ ജനങ്ങള്‍ മുഖ്യ പങ്ക് വഹിക്കണമെന്നാണ് ഈ രേഖ വ്യക്തമാക്കുന്നത്. കാലാവസ്ഥ മാറ്റവും വന്യ മൃഗങ്ങളുടെ വംശനാശത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണീ നയമാറ്റം.
   
  പുതിയ നയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുക, കാലാവസ്ഥ വ്യതിയാനം ചെറുക്കുക, വന സൗഹൃദമായി ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുക ആധുനീക സാങ്കേതീ ക വിദ്യകളുടെ സഹായത്തോടെ വന്യ ജീവി സങ്കേതങ്ങള്‍ പരിപാലിക്കുക വന്യമൃഗ വേട്ടയും വനം കൊള്ളയും നേരിടുക എന്നീ കര്‍മ്മ പദ്ധതികളാണുള്ളത്.
  കാടും ജനങ്ങളുമായി ഉള്ള ബന്ധം ഒരാവസ വ്യവസ്ഥയുടെ തുടര്‍ കണ്ണികളാണെന്നും ഒരു കണ്ണി മുറിഞ്ഞാല്‍ എല്ലാം തരിപ്പണമാകും എന്ന തിരിച്ചറിവാണ് ഈ നയത്തിലേക്ക് എത്തിച്ചത്. ജനങ്ങള്‍ കാവലാളുകളാകുന്ന കാടകങ്ങള്‍ വികസിപ്പിച്ച്, ജൈവ വൈവിധ്യ സംരംക്ഷണവും സുസ്ഥിര വികസനവും ക്രിയാത്മകമാക്കുകയാണ് നയ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്. ജൈവ മേഖലകളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന നിയമ നിര്‍മ്മാണങ്ങളും, വന നിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളും ഗവേഷണ ലബോറട്ടറികളും സ്ഥാപിക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന വര്‍ക്ക് സംരംക്ഷണം ,ഉറപ്പ് വരുത്താന്‍ വനം പ്രാണി മിത്ര സേനയും വിഭാവനം ചെയ്യുന്നുണ്ട്. ഇതിലൂടെ ചികിത്സയും നഷ്ട പരിഹാരവും പുനരധിവാസവും സാധ്യമാക്കും.
  സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ പെടുത്തി സ്വകാര്യ മേഖല കളേയും വന സംരംക്ഷണത്തിന് പ്രയോക്തമാക്കും. വന ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരംക്ഷിക്കുമെന്നും, നയരേഖ അടി വരയിടുന്നു. അമിത കീടനാശിനി പ്രയോഗങ്ങള്‍ വന്യ ജീവികളുടേയും സസൃ പ്രാണി ജനസുകളുടേയും വംശ നാശം നേരിടുന്ന സാഹചര്യത്തില്‍, ഇവ കര്‍ശനമായി പ്രതിരോധിക്കാനുള്ള നടപടികളും ഉണ്ടാകുമെന്ന് നയം എടുത്ത് പറയുന്നു. പുതിയ വനരേഖ വ്യക്തമാക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഉള്ള ഇച്ഛാശക്തി കാണിച്ചാല്‍ ,ഈ നയം ഗുണകരമാകും. അല്ലെങ്കില്‍ ഇവ ഫയലിലുറങ്ങുകയാണെങ്കില്‍ പരിസ്ഥിതി പ്രതിസന്ധി രൂക്ഷമായി നില നില്പ് തന്നെ അപായത്തിലാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആണയിടുന്നത്.