• വില്ലന് സെന്‍സര്‍ ബോര്‍ഡിന്റെ "യു" സര്‍ട്ടിഫിക്കറ്റ്.

     
    സര്‍ട്ടിഫിക്കറ്റ്. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് വില്ലന്‍. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കില്‍ ഇക്കാര്യം പങ്കുവച്ചത്. ചിത്രം ഈമാസം 27ന് തീയറ്ററുകളിലെത്തും. മോഹന്‍ലാല്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്തുന്ന വില്ലന്‍ ഒരു കംപ്ലീറ്റ് ത്രില്ലര്‍ ചിത്രമാണ്. മാത്യു മാഞ്ഞൂരാന്‍ എന്ന വിരമിച്ച പോലീസ് ഓഫീസറായാണ് ചിത്രത്തില്‍ ലാല്‍ വേഷമിടുന്നത്. മഞ്ജു വാര്യരാണ് നായിക. മോഹന്‍ലാലിനൊപ്പം കോളിവുഡ് താരം വിശാല്‍, ഹന്‍സിക, സിദ്ദീഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്. 
     
    റോക്ക്ലിന്‍ വെങ്കിടേഷാണ് ചിത്രത്തിന്റെ നിര്‍മാണം. പീറ്റര്‍ ഹെയ്ന്‍ സംഘട്ടന രംഗങ്ങളൊരുക്കുന്നു.ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്‌സ് ഗ്രൂപ്പാണ് സംഗീതം