• ഭക്ഷ്യ സുരക്ഷക്കായിചെറുധാന്യഗ്രാമം പദ്ധതി അട്ടപ്പാടിയില്‍.

  സി.ഡി.സുനീഷ്
   
  ചുരുങ്ങിയ വെള്ളത്താല്‍ വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ചെറു ധാന്യങ്ങളായ യാമ, റാഗി, ചോളം, തിന തുടങ്ങിയ കൃഷി വിളകളുടെ പറുദീസയായിരുന്നു അട്ടപ്പാടി. ഇടക്കാലത്ത് നഷ്ടമായ ഈ പോഷക സമ്പന്നമായ വിമ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമത്തിന് തുടക്കമായി.
   
  അട്ടപ്പാടിയിലെ ആദിവാസി കര്‍ഷകരുടെ ഭക്ഷ്യ സാമ്പത്തീക സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി കാര്‍ഷിക വിസന കാര്‍ഷക ക്ഷേമ വകുപ്പ് - പട്ടികവര്‍ഗ്ഗ വികസന - തദ്ദേശസ്വയഭരണ വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന പ്രത്യേക കാര്‍ഷിക മേഖല പദ്ധതി അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതി തുടങ്ങി. 2017 ഒക്ടോബര്‍ 3- ാം തിയ്യതി കില പരിശീലന ഹാളില്‍ മണ്ണാര്‍ക്കാട് നിയമസഭാ ഗം അഡ്വ. എന്‍.ഷംസുദ്ദിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  മില്ലറ്റ് വില്ലേജിന്റെ വിത്ത് വിത അഗളി ഗ്രാമപഞ്ചായത്തിലെ കുന്നന്‍ ചാള ഊരില്‍ വെച്ച്  ബഹു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
  അഗളി ഗ്രാമപഞ്ചായത്തിലെ കുന്നന്‍ന്‍ചാള ഊരിലെ കൃഷിയിടത്തില്‍ ഉഴുത് വിത്ത് വിതച്ചാണ് മന്ത്രി പദ്ധതിക്ക് തുടക്കമിട്ടത്. ആദിവാസി ഊരിലെത്തിയ മന്ത്രിയെ പരമ്പരാഗത ആദിവാസി നൃത്തത്തോടെയാണ് കര്‍ഷകര്‍ സ്വീകരിച്ചത്. ആദിവാസികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ചെറുധാന്യ ഗ്രാമം പദ്ധതി. ഊരുകളില്‍ കൃഷി ചെയ്യുന്ന ധാന്യങ്ങള്‍ സംഭരിച്ച് സംസ്‌ക്കരണം നടത്തി മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കി വിപണി കണ്ടെത്തും മിച്ചവരുന്നവ സര്‍ക്കാര്‍ നേരിട്ട് എറ്റെടുത്ത് വിപണനം ചെയ്യും കര്‍ഷകന് ന്യായവില ഉറപ്പ് വരുത്തുന്നതിന് മല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള പദ്ധതി നടപ്പിലാക്കും. ആദിവാസി കര്‍ഷകരെ ഉള്‍പ്പെടുത്തി ഫാര്‍മേര്‍സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി തുടങ്ങും. മുന്ന് വര്‍ഷം കൊണ്ട് 6.52 കോടി രൂപ ചെലവിട്ട് 34 ആദിവാസി ഊരുകളില്‍ ചെറുധാന്യ ഗ്രാമം പദ്ധതി നടപ്പിലാക്കുക. റാഗി, ചോളം, ചാമ, എള്ള്, പഴം, പച്ചക്കറി, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, തേനീച്ച വളര്‍ത്തല്‍  തുടങ്ങിയ പരമ്പരാഗത കൃഷികള്‍ക്ക് സഹായം നല്‍കി മേഖലയെ ചെറുധാന്യ ഗ്രാമകേന്ദ്രങ്ങളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
   
  ലോക ഭക്ഷ്യ ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ഇന്ത്യ ,ചെറു ധാന്യങ്ങളുടെ ഉദ്പ്പാദനത്തില്‍ ഏറെ മുന്നിലാണ്.
  സൂപ്പര്‍ ഫുഡ് എന്ന ലോകം വിളിക്കുന്ന ചെറു ധാന്യങ്ങളുടെ ഇന്ത്യയുടെ ഉദ്പ്പാദനം ,10,910,000 ടണ്‍ ആണ്. എന്നാല്‍ ഫ്രാന്‍സാണ് ഉദ്പ്പാദന മികവില്‍ മുന്നില്‍ നില്ക്കുന്ന രാജ്യം .ഒരു ഹെക്ടറില്‍ 3.3 ടണ്‍ ആണ് അവരുടെ ഉദ്പ്പാദനക്ഷമത.
  പ്രമേഹം, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കെതിരായ പ്രതിരോധമായി കൂടിയായാണ് 
  ചെറു ധാന്യങ്ങളെ പരിഗണിക്കുന്നത്.
   
  മാറുന്ന കാലാവസ്ഥാ വ്യതിയാനത്തില്‍, ജലദൗര്‍ബല്യം നേരിടുന്ന ഇക്കാലത്ത് ചെറു ധാന്യ പദ്ധതി ഏറെ പ്രാധാന്യം നേടുന്നു. അട്ടപ്പാടി ആദിവാസി ഊരുകളില്‍ ക്രിയാത്മകമായി ഈ പദ്ധതി നടപ്പിലായാല്‍ ,ആരോഗ്യ സാമ്പത്തീക സുരക്ഷ ഉറപ്പ് വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് ആദിവാസികള്‍.