• സിഒഎ പുനലൂരില്‍ ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തും

     അമിതമായി ചാര്‍ജ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചു കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സിഒഎ) പുനലൂരില്‍ ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ഇന്ന് പുനലൂരില്‍ വച്ച് നടന്ന യോഗത്തിലാണ് തീരുമാനം.   കേരളത്തിലെ ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സിഒഎ) സ്റ്റാര്‍ ഗ്രൂപ്പ് ചാനലുകളെ ബഹിഷ്‌കരിക്കും. സ്റ്റാര്‍ ചാനലുകള്‍ അമിത നിരക്ക് ഈടാക്കുന്നെന്നും വര്‍ഷംതോറും ഇത് വര്‍ധിപ്പിക്കുകയാണെന്നും ആരോപിച്ചാണ് ഈ നീക്കം. 
     
    ഇതിന്റെ ഭാഗമായി ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകള്‍ ബഹിഷ്‌കരിക്കുമെന്ന് സിഒഎ സംസ്ഥാനസമിതി ജനറല്‍ സെക്രട്ടറി കെവി രാജന്‍ പറഞ്ഞു.