• സ്‌കൂളില്‍ ഗ്രൗണ്ടിലെ ഈടോയ്‌ലറ്റ് നിര്‍മാണം ; പ്രധിഷേധവുമായി നാട്ടുകാര്‍

    100 വര്‍ഷം പഴക്കമുള്ള ചക്കവരയ്ക്കല്‍ ഗവണ്‍മെന്റ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൂര്‍വ വിദ്യാര്‍ത്ഥികളും നാട്ടുകാരും. 
    വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടികള്‍ക്ക് കളിസ്ഥലം ഒരുക്കുന്നതിനായി വാങ്ങിയ ഒരേക്കറോളം സ്ഥലം യാതൊരു ധാരണയുമില്ലാതെ കെട്ടിടം നിര്‍മ്മിച്ച് ഇല്ലാതാക്കുകയാണ് എന്ന് പൂര്‍വ വിദ്യാര്‍ത്ഥികളും നാട്ടുകാരുംആരോപിക്കുന്നു. എസ്എസ്എ നിര്‍മ്മിച്ച് നല്‍കിയ ഒരു ഡസനോളം ബാത്ത് റൂം ഗ്രൗണ്ടിന്റെ ഒരു വശത്ത് നില്‍ക്കുമ്പേഴാണ് അതിന്റെ മുന്നില്‍ ഗ്രൗണ്ടിന്റെ ഭാഗത്ത്  ഈടൊയ്‌ലറ്റ് സ്ഥാപിക്കുന്നത്.
    പുതിയതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ഗ്രൗണ്ടിന്റെ ഒരു ഭാഗത്തേക്ക് മാറ്റി നിര്‍മിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം എംഎല്‍എ  ആവശ്യപ്പെട്ടു. കളിസ്ഥലങ്ങള്‍ നശിപ്പിച്ചു കൊണ്ട് കെട്ടിടങ്ങള്‍ പണിയരുതെന്നും അദ്ദേഹം പറഞ്ഞു. വെട്ടിക്കവല പഞ്ചായത്തിലെ പ്രധാന ഗ്രൗണ്ടുകളില്‍  ഒന്നാണ് ചക്കുവരക്കല്‍ സ്‌കൂളിന്റെ ഗ്രൗണ്ട്. പഞ്ചായത്തു മേളകളും നടക്കുന്നതും ഇവിടെയാണ്. ഗ്രൗണ്ടിന്റെ ചുറ്റും ഇന്റര്‍ലോക്ക് പാകി നടപ്പാത ഒരുക്കാമെന്നും അതിനു വേണ്ടി സ്‌കൂള്‍ പിടിഎ ഒരു നിവേദനം നല്‍കിയാല്‍ മതിയെന്നും എംഎല്‍എ പറഞ്ഞു