• മേലില പഞ്ചായത്തില്‍ കരനെല്‍ കൃഷി കൊയ്ത്തുത്സവം

     മേലില പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ കരനെല്‍ കൃഷി വിളവെടുത്തു. മക്കന്നൂര്‍ പ്രദേശത്തെ ഒന്നര ഏക്കര്‍ സ്ഥലത്താണ് കരനെല്‍ കൃഷി വിളഞ്ഞത് വാര്‍ഡ് മെമ്പര്‍ ശോഭന കുമാരി കൃഷി ഓഫീസര്‍ സംഗീത കര്‍ഷകനും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സ്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബി. അജിത് കുമാര്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തണലില്‍ വളരുന്നതും വരള്‍ച്ചയെ ചെറുക്കാന്‍ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടന്‍ ഇനം ഗുണവിശേഷമുള്ളതുമായ നാടന്‍ ഇനം നെല്ലിനങ്ങള്‍. പ്രദേശത്തെ കര്‍ഷകരായ തങ്കപ്പന്‍ കമലന്‍ എന്നിവരാണ് കൃഷി പരിപാലിച്ചത്. 
     
    മേലില പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണത്തോടെയാണ് കരനെല്‍ കൃഷി വിജയിപ്പിക്കാന്‍ സാധിച്ചത് ശ്രേയസ് പ്രത്യാശ എന്നീ വിത്തിനങ്ങളാണ്ങ്ങളാണ് കരനെല്‍ കൃഷിക്ക് ഉപയോഗിച്ചത്‌നാട്ടുകാരും എ ഐ വൈ എഫ് മാക്കന്നൂര്‍ യൂണിറ്റും ചേര്‍ന്നാണ് കൊയ്തു സഹായിക്കുന്നത് കമലന്‍,അനുതോമസ്സ് ,രാജേഷ്. വിഷ്ണു .ലക്ഷ്മി.തങ്കപ്പന്‍, മധുസൂദനന്‍ പിള്ള.വില്‍സണ്‍ രാജ മമ, എന്നിവര്‍ കൊയ്ത്തിന് നേതൃത്വം നല്‍കുന്നു