• ഏരൂരില്‍ കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി.

    ഏരൂരില്‍ ഏഴുവയസുകാരിയെ ചിറ്റപ്പന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി. ദുര്‍നടപ്പുകാര്‍ എന്ന് ആരോപിച്ചായിരുന്നു നടപടി. കുട്ടിയുടെ മൃതദേഹം കാണാന്‍ അനുവദിക്കാതെയാണ് അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തിയത്. നാട്ടുകാരുടെ ഭീഷണിയെ തുടര്‍ന്നു കുട്ടിയുടെ കുടുംബം തിരുവനന്തപുരത്തേക്കാണ് മാറി താമസിച്ചത്. പ്രകോപിതരായ നാട്ടുകാര്‍ കുട്ടിയുടെ അമ്മയെയും ബന്ധുക്കളേയുംമര്‍ദ്ദിച്ചു. പോലീസ് നോക്കിനില്‍ക്കെയാണ് നാട്ടുകാര്‍ ഇവരെ മര്‍ദ്ദിച്ചത്. കുട്ടിയുടെ മൃതദേഹം സ്വന്തം വീട്ടില്‍ സംസ്‌കാരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. പിന്നീട് കുട്ടിയുടെ അച്ഛന്റെ വസതിയിലാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.
     
    നാട്ടുകാര്‍ പ്രകോപിതരാണെന്നും അതിനാല്‍ ഇവിടെ നിന്നു മാറി താമസിക്കണമെന്നും പോലീസ് പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. നിരവധി നാട്ടുകാര്‍ ചേര്‍ന്നാണ് തങ്ങളെ മര്‍ദിച്ചതെന്നും നാട്ടുകാരുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചികിത്സ തേടാന്‍ സാധിക്കുന്നില്ലെന്നു കുട്ടിയുടെ അമ്മ പറഞ്ഞു.കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നല്‍കിയിരുന്നു. രാജേഷിനൊപ്പം സ്‌കൂളില്‍ പോയ കുട്ടിയെ ബുധനാഴ്ചയാണ് കാണാതായത്.