• തരംഗം തിയറ്ററുകളിലേക്ക്

     ടോവിനോ തോമസ്, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമായ തരംഗം തിയറ്ററുകളിലേക്ക്. നവാഗതനായ ഡൊമിനിക് അരുണ്‍ സംവിധാനം. ഈ ചിത്രം നിര്‍മിക്കുന്നത് നടന്‍ ധനുഷ്, മിനി സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്നാണ്. ഇതാദ്യമായാണ് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ഒരു മലയാള ചിത്രം നിര്‍മിക്കുന്നത്. അനില്‍ നാരായണനാണ് തിരക്കഥ. "ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍" എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍.പുതുമുഖം ശാന്തി ബാചന്ദ്രന്‍ നായികയാകുന്ന ചിത്രത്തില്‍ ലാല്‍, മനോജ് കെ. ജയന്‍, ദിലീഷ് പോത്തന്‍, അലന്‍സിയാര്‍, വിജയരാഘവന്‍, ശരത്, സൈജു കുറുപ്പ്, സഞ്ജു ശിവറാം, പൂജപ്പുര രവി, സജീവ്, ഷമ്മി തിലകന്‍, ജോയ്, സന്ദീപ്, നവമി ഗായക്, നേഹ അയ്യര്‍, നീരജ, ക്രിസ്റ്റീന, അന്പിളി തുടങ്ങിയവരും അഭിനയിക്കുന്നു.
    ട്രാഫിക് പോലീസുകാരായ പപ്പനും ജോയിയുമായാണ് ടോവിനോയും ബാലു വര്‍ഗീസുമെത്തുന്നത്. ഇരുവരും സസ്‌പെന്‍ഷനിലാണ്. ആന്റണി ഗോണ്‍സാല്‍വസ് നേതൃത്വം നല്‍കുന്ന സിഐഡിയുടെ ഐഡല്‍ വിംഗിലായിരുന്നു ഇരുവര്‍ക്കും ജോലി. ജോലി ഇല്ലാതായതോടെ ഇരുവരും തങ്ങളുടെ ഭീമമായ കടം വീട്ടാന്‍ പുതിയൊരു ദൗത്യം ഏറ്റെടുക്കുന്നു. ഇതിനിടയിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്