• ജിമിക്കി കമ്മലിന്റെ താളത്തില്‍ ചുവട് വെച്ച് മോഹന്‍ലാല്‍

    തരംഗമായി മാറിയ ജിമിക്കി കമ്മലിന് സാക്ഷാല്‍ ലാലേട്ടന്‍ തന്നെ ചുവട് വച്ചു. പാട്ടിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് സിനിമയിലെ ഏതാനം കഥാപാത്രങ്ങള്‍ അണിനിരന്ന് ജിമിക്കി കമ്മലിന് നൃത്തമാടുന്നത്.
     
    പാട്ടിന്റെ പകുതിയാകുമ്പോള്‍ അപ്രതീക്ഷിതമായി മോഹന്‍ലാലും ഇവരോടൊപ്പം ചേരുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഈ വീഡിയോ പങ്ക്വെച്ചത്.