• സൂര്യോര്‍ജ്ജ സാധ്യതകള്‍ക്ക് വഴി തുറന്ന് മിത്രധാം....

  സി.ഡി.സുനീഷ്
   
  മിത്രധാമിലെ എല്ലാ ഊര്‍ജ്ജ ഉറവിടങ്ങളും സൂരോര്‍ജ്ജത്തില്‍ നിന്നാണ്. ആദ്യം പ്രവര്‍ത്തിച്ച് കാണിക്കുക പിന്നെ പ്രചരിപ്പിക്കുക എന്നതാണ് മിത്രധാമിന്റെ കര്‍മ്മ മണ്ഡലം. പരിസ്ഥിതി സൗഹാര്‍ദ്ദമായ പാരമ്പര്യ ഊര്‍ജ്ജ ഉറവിടമായ സൂര്യോര്‍ജ്ജത്തെ കുറിച്ച് 1991 ക ളില്‍ പഠന ഗവേഷണങ്ങള്‍ തുടക്കം കുറിച്ചെങ്കിലും 1996 ല്‍ മിത്ര ധാം സൗരോര്‍ജ്ജ കേന്ദ്രം ഔപചാരീകമായി തുടക്കം കുറിച്ചു. സി.എം.ഐ കോണ്‍ഗ്രീയേഷന്റെ സേക്രട്ട് പ്രൊവിഷന്റെ മുന്‍ കൈയിലാണ്, ആലുവ പെരുമ്പാവൂര്‍ റൂട്ടില്‍ ചുണങ്ങം വേലിക്കടുത്ത് മിത്രധാം ആരംഭിച്ചത്. ഭാവിയിലെ പ്രധാന ഊര്‍ജ്ജ ഉറവിടം സൂര്യോര്‍ജമാണ് എന്ന് ഉറച്ച തിരിച്ചറിവോടെയാണ് മിത്രധാമിന് തുടക്കമിട്ടത്. 
  ആത്മീയത കര്‍മ്മം കൂടിയാകൂമ്പോള്‍ സമൂഹത്തിനും ഭൂമിക്കും ഗുണകരമാകുന്ന ആത്മീയ യാത്രയായാണ് ഞങ്ങള്‍ മിത്രധാമിലൂടെ ലക്ഷ്യം വെക്കുന്നതെന്നു ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് പീറ്റര്‍ പിട്ടാപ്പിളളില്‍ ലൈവ് വാര്‍ത്തയോട് പറഞ്ഞു. ഗവേഷണം, പരിശീലനം പ്രചരണം, സാങ്കേതിക സഹായം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കും ഉള്ള പരിശീലനങ്ങള്‍ എന്നിവ പ്രധാന പ്രവര്‍ത്തന മേഖല കമാണ്. സൂര്യോര്‍ജ്ജ സാധ്യതകള്‍ നേരിട്ടറിയുന്നതിനു് നേരത്തെ അറിയിച്ച് ഏകദിന പഠന കളരി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക പരിശീലന ക്യാമ്പുകള്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്കും സംരംഭകര്‍ക്കും ആയുള്ള പ്രത്യേക പരിശീലനങ്ങള്‍ ശുചീത്വ ക്യാംപയിന്‍ എന്നീ പ്രവര്‍ത്തനങ്ങളിലൂടെ മിത്ര ധാം മുന്നോട്ട് പോകുകയാണ്.അദ്ധ്യാപകര്‍ക്കായി പ്രത്യേക പഠന പദ്ധതിയായ സോളാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക്  പ്രയോജനപ്പെടുത്താം.
  ഒപ്പം പ്രായമായവര്‍ക്ക് മരണത്തെ ആനന്ദത്തോടെ  സ്വീകരിക്കാന്‍ ഉള്ള ക്യാമ്പും ആവശ്യാര്‍ത്ഥം നടത്തുന്നു.
  അഞ്ചാം ക്ലാസ് മുതല്‍ സൂര്യ താപത്തെ പഠിക്കുന്നുണ്ടെങ്കിലും സൂര്യോര്‍ജ്ജ സാധ്യതകള്‍ നാം ഇനിയും വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. അവിടെയാണ് മിത്രധാം  ഇരുളിലും വെളിച്ചമേകി ചുവടുകള്‍ വെക്കുന്നത്. മിത്രധാമുമായി ബന്ധപ്പെടാന്‍ ഫോണ്‍ 0484- 2839185..