• ഒടിയന്റെ ഷൂട്ടിംഗ് സെറ്റിലെത്തിയ അതിഥി

     
    മോഹന്‍ലാല്‍ നായകനാക്കി ശ്രീകുമാര്‍ മോനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒടിയന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ച് ഷൂട്ടിങ് സെറ്റിലെത്തിയ അതിഥിയാണ് ഇപ്പോള്‍ സെറ്റിലെ പുതിയ വിശേഷം. അതിഥിയെകുറിച്ച് സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചതോടെ സംഭവം എല്ലാവരും അറിഞ്ഞു. മധുരൈ മാച്ചാടയാന്‍ എന്ന ആടാണ് ഒടിയന്റെ ഷൂട്ടില്‍ ജോയിന്‍ ചെയ്ത പുതിയ അതിഥി. ഒടിയന് ആടാവാനും പറ്റുമോ? എന്നാണ് ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ കുറിച്ചത്. ഒടിയന്‍ മാണിക്യന്റെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയനു മൃഗങ്ങളുടെ രൂപം കൈവരിക്കാന്‍ കഴിവ് ഉണ്ട്.
    അതുകൊണ്ട് തന്നെ അത്തരത്തില്‍ ഒരു ആടിന്റെ രൂപം കൈവരിക്കാനായിരിക്കും ഈ അതിഥിയുടെ വരവും.