• സൂര്യോര്‍ജ്ജ ഇ.റിക്ഷകള്‍ നിരത്തിലിറങ്ങുന്നു.

  സി.ഡി. സുനീഷ്
   
  ഇനിയുള്ള നാളില്‍ ചലനത്തിന്റെ പ്രധാന ഊര്‍ജ്ജ ഉറവിടമായ സൂര്യോര്‍ജ്ജം പ്രയോജനപ്പെടുത്തിയുള്ള  ഇ.റിക്ഷകള്‍ കേരളത്തിന്റെ നിരത്തിലിറങ്ങുന്നു. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൈഫ് വേ സോളാര്‍ എന്ന സ്ഥാപനമാണ് ഊര്‍ജ്ജ പ്രതിസന്ധിയുടെ ഇക്കാലത്ത് ഈ ക്രിയാത്മകമായ പദ്ധതിക്ക് പിന്നില്‍. ഒരു രാത്രി കറന്റ് ചാര്‍ജ് ചെയ്താ ല്‍ 80 കി.മീറ്റര്‍  ഓടാം. ഓടുന്ന വഴിയില്‍ ഓട്ടോക്ക് മുകളില്‍ സ്ഥാപിച്ച സോളാര്‍ പാനല്‍ ഊര്‍ജ്ജം സംരംഭിക്കുകയും ചെയ്യും. ഒരു. കി.മീറ്റര്‍ ഓടാന്‍ കേവലം 25. പൈസയേ വരു എന്നാണ് കണക്കാക്കിയിരിക്കുന്നത്.2 ലക്ഷത്തി പതിനായിരത്തോളം  രൂപക്ക് ഓട്ടോ ലഭ്യമാകും. ഏറെ നാളുകളുടെ ശ്രമ ഫലമായി ഗതാഗത വകുപ്പിന്റെ സാങ്കേതീക അനുമതിയും ലഭ്യമായി.
  മറ്റ് വാഹന ങ്ങളേ പോലെ പെര്‍മിറ്റ് ആവശ്യമില്ല, ബാഡ്ജ് വേണ്ട 5 വര്‍ഷത്തേക്കാണ് റജിസ്‌ട്രേഷന്‍  നല്കുന്നത്.
  സോളാര്‍ ഇ റിക്ഷകള്‍ക്ക് പുറമേ, സോളാര്‍ പൗള്‍ട്രി ഇന്‍ക്യുബേറ്റര്‍, സോളാര്‍ മില്‍ക്കിങ്ങ് മെഷീന്‍, സോളാര്‍ കണ്‍ട്രി ബോട്ട് എന്നിവയും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ലൈഫ് വേ സോളാര്‍ കമ്പനി ഉദ്പ്പാദിപ്പിച്ച് വിപണനം ചെയ്യുന്നുണ്ട്. നിരന്തര പഠന ഗവേഷണത്തിന്റേയും പരിശ്രമത്തിന്റേയും ഫലമാണീ വിജയമെന്ന്  എം.ഡി. ജോര്‍ജ് കൂട്ടി കരിയാനിപ്പിളളി  ലൈവ് വാര്‍ത്തയോട് പറഞ്ഞു.
  സൂര്യോര്‍ജ്ജ മേഖലയില്‍ സജീവ സാന്നിദ്ധ്യമായ ലൈഫ് വേ സോളാര്‍ കമ്പനി മേധാവി ജോര്‍ജ് കുട്ടി കരിയാനിപ്പിളളി സൂര്യ ഊര്‍ജ്ജ മേഖലയിലെ ജര്‍മനി ആസ്ഥാനമായ അന്തരാഷ്ട്ര സോളാര്‍ സൊസൈറ്റിയില്‍ അംഗമാണ്. പുതിയ സാങ്കേതിക വിദ്യകള്‍ സാം ശീകരിച്ചും പരീക്ഷിച്ച് മുന്നേറുന്ന ഈ സ്ഥാപനം ഊര്‍ജ പ്രതിസഡിയുടെ ഇക്കാലത്ത് പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനമാണ്  ചെയുന്നത്. മലിനീകരണം, ശബ്ദ മലിനീകരണം ഇല്ലാത്ത പ്രകൃതിയിലെ ഊര്‍ജം ഉപയോഗപ്പെടുത്തി പരിസ്ഥിതി സൗഹാര്‍ദ്ദ ഗതാഗതം സംവിധാനത്തിന്  വഴിയൊരുക്കു മ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനമാകുന്നു.  ഭാവിയിലെ പ്രധാന ഊര്‍ജ്ജ ഉറവിടമായ സൂര്യോര്‍ജ്ജം പ്രയോജനപ്പെടുത്തുന്നു. ഭൂമിയെ കരുതി തലമുറയെ കരുതി. ലൈഫ് വേ സോളാര്‍ ഓരോ ചുവടും കരുതലോടെ വെക്കുന്നു.