• മാച്ച് ബോക്‌സ് പ്രദര്‍ശനത്തിനൊരുങ്ങി.

    രേവതി കലാമന്ദിറിന്റെ ബാനറില്‍ പുതിയതലമുറക്ക് ഏറെ പ്രാധന്യം നല്‍കി ചിത്രീകരിക്കുന്ന സിനിമയാണ് മാച്ച് ബോക്‌സ്. അരങ്ങിലും അണിയറയിലും പുതിയ തലമുറക്കാരുടെ ശക്തമായ സാന്നിധ്യമാണ് ശിവറാം മാണിയാണ് സംവിധയകാന്‍ നിഖില്‍ ആനന്ദ് കെന്നി പൊരുസി എന്നിവരാണ് തിരക്കഥ 
     
    കോഴിക്കോടിന്റെ ആചാരാനുഷ്ടാനങ്ങളും കോഴിക്കോടിന്റെ പ്രതേകതകളുമൊക്കെ പ്രധാന പശ്ചാത്തലമാക്കി ഒരു തികഞ്ഞ പ്രണയ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് ആനന്ദം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയരായ റോഷന്‍ മാത്യു , കുപ്പി എന്ന കഥപത്രത്തെ അവതരിപ്പിച്ചു കൈയടി നേടിയ വിശാഖ് എന്നിവരും പുതുമുഖങ്ങളായ മാത്യു ജോയ് ജോസ് ചാക്കോ എന്നിവരുമാണ് പ്രധാന കഥപത്രങ്ങള്‍. നായികയായി എത്തുന്നത് ഹാപ്പി വെഡ്ഡിങ്  എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ദൃശ്യ രഘുനാടന് 
     
    അശോകന്‍, ഷമ്മി തിലകന്‍, ശരത്, നിര്‍മല്‍ പാലാഴി, മുഹമ്മദ് പേരാന്പ്ര, ജയപ്രകാശ് കുളൂര്‍, ഡോ. റോണി, വത്സലാ മേനോന്‍, ഗ്രേസ്, സുധീപ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു. ഉദയന്‍ അന്പാടി ഛായാഗ്രഹണവും ആര്‍. രാജ്കുമാര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം മഹേഷ് ശ്രീധര്‍. കെ. രാധാകൃഷ്ണനാണ് നിര്‍മാണ നിര്‍വഹണം. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി.