• പുതുമുഖങ്ങള്‍ അണിനിരക്കുന്ന ആന അലറലോടലറല്‍

    സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങള്‍ അണിനിരക്കുന്ന പുതിയ ചിത്രമായ ആന അലറലോടലറല്‍.വിനീത് ശ്രീനിവാസന്‍ വീണ്ടും അഭിനേതാവാകുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. ചിത്രീകരണം ചൊവ്വാഴ്ച ആരംഭിക്കും.വിനീത് തന്നെയാണ് ഫേസ്ബുക്കില്‍ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.ആദ്യ വായനയില്‍ത്തന്നെ ഏറെ ആസ്വദിച്ച ഒരു തിരക്കഥയാണിതെന്നും വിനീത് പറയുന്നു. ശേഖരന്‍കുട്ടി എന്ന് തങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ഇതിലെ നായകനെന്നും വിനീത് പറഞ്ഞു.
     
    നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്റേതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണംപകരുന്നു. പോയട്രി ഫിലിംഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.