• കുടില്‍ കെട്ടിയ കുടുംബങ്ങള്‍ ദുരിതത്തില്‍

    ഉറുകുന്നില്‍ തങ്ങള്‍കുഞ്ഞ് മുസ്ലിയാര്‍ ട്രസ്റ്റിന്റെ കൈവശമുള്ള റവന്യൂ ഭൂമിയിലാണ് 2016 മാര്‍ച്ച് 2ന് ഭൂരഹിതര്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. 100 ഏക്കര്‍ സമര ഭൂമിയാണ് ഇവിടെ ട്രസ്റ്റിന്റെ കൈവശമുള്ളത്. എന്നാല്‍ ഇതില്‍ 11 ഏക്കര്‍ റവന്യൂ ഭൂമിയയാണെന്ന് സ്ഥിതീകരിച്ചതോടെ ഇത് ഭൂരഹിതര്‍ക്കു നല്കാന്‍ കഴിഞ്ഞ യൂഡിഎഫ് ഭരണകാലത്തു തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ തെന്മല-ആര്യങ്കാവ് പഞ്ചായത്തിലെ തെന്മല വില്ലേജില്‍ ഉള്‍പ്പെടുന്ന 300 ഭൂരഹിതര്‍ക്ക് 3 സെന്റ് വീതം പട്ടയം നല്‍കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് പട്ടയ ഭൂമി അതിര്‍ത്തി നിര്‍ണയിച്ചു നല്‍കുകയോ വഴി സൗകര്യമൊരുക്കുകയോ ചെയ്തിരുന്നില്ല. 
     
    ഈ സാഹചര്യത്തിലാണ് കെആസ്‌കെടിയു നേതൃത്വത്തില്‍ 2016 മാര്‍ച്ച് 2ന് ഭൂരഹിതര്‍ ഈ ഭൂമിയില്‍  കുടില്‍ കെട്ടി സമരം ആരംഭിച്ചത.് സമരം ആരംഭിച്ചപ്പോള്‍ 180 കുടുംബങ്ങളാണ് ഇവിടെ കുടില്‍ കെട്ടിയത്. എന്നാല്‍ ഇവിടെ ജീവിതം ദുരിത പൂര്‍ണമായതിനെ തുടര്‍ന്ന് 5 കുടുംബങ്ങളൊഴികെ മറ്റെല്ലാവരും എവിടെ നിന്നും മടങ്ങി. തങ്ങള്‍ക്കു ജീവിക്കാന്‍ അനുകൂല സാഹചര്യമൊരുക്കണമെന്നണ് ഇവിടുത്തെ സമരക്കാരുടെ ആവശൃം. സമരം തുടങ്ങിയപ്പോള്‍ വന്ന നേതാക്കളൊന്നും പിന്നീട് വന്നിട്ടില്ലെന്നും വന്യമൃഗ ഭീതിയിലാണ് തങ്ങളിവിടെ കഴിയുന്നതെന്നും സമരക്കാര്‍ പറഞ്ഞു.