• വാട്ട്‌സ് ആപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കാണാനാകില്ല

    ദിലീപ് വാട്ട്‌സ് ആപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കാണാനാകില്ലെന്നു  പോലീസ് പള്‍സര്‍ സുനി തന്നെ വിളയിച്ച കാര്യം അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേര്‍സണല്‍ നമ്പര്‍ വഴി കൈമാറിയരുന്നുവെന്നു  ദിലീപ് ജ്യാമാപേക്ഷയില്‍ അവകാശപ്പെടുന്നത്.  എന്നാല്‍ വാട്ട്‌സ് ആപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കാണാനാകില്ലെന്നു സത്യവാങ്മൂലമായി കോടതിയെ അറിയിക്കുമെന്നും പോലീസ്അറിയിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പ്രതിക്കൂട്ടിലാക്കാനുള്ള ദിലീപിന്റെ നീക്കത്തെയും ജാമ്യാപേക്ഷയെയും ശക്തമായി തന്നെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനിച്ചിരിക്കുന്നത്.
     
    മാര്‍ച്ച് 28-നാണ് ജയിലില്‍ നിന്നും സുനിയുടെ സുഹൃത്ത് വിഷ്ണു നാദിര്‍ഷയെ വിളിക്കുന്നത്. ഇതിന് ശേഷം 26 ദിവസം കാത്തിരുന്നാണ് ദിലീപ് പരാതിയുമായി രംഗത്തെത്തിയത്. ഇക്കാലയളവിലെല്ലാം സുനിയുമായി ധാരണയിലെത്താന്‍ ശ്രമം നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെയാണ് പരാതി നല്‍കാന്‍ ദിലീപ് നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഏപ്രില്‍ പത്തിന് സുനി വിളിച്ച വിവരം ഡിജിപിയെ വാട്‌സ് ആപ്പ് വഴി അറിയിച്ചുവെന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ വാട്‌സ് ആപ്പ് വഴി മാത്രം അറിയിക്കാനുള്ള പ്രാധാന്യമേ ഇക്കാര്യത്തിന് ദിലീപ് നല്‍കുന്നുള്ളോ എന്നാണ് പോലീസ് ചോദിക്കുന്നത്. ഡിജിപിയുടെ വാട്‌സ് ആപ്പില്‍ ലഭിക്കുന്ന സന്ദേശം പരാതിയായി കണക്കാക്കേണ്ട കാര്യം പോലീസിനില്ല. മാത്രമല്ല. മാര്‍ച്ച് മാസത്തില്‍ തന്നെ ദിലീപ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിന് ശേഷം വ്യക്തമായ തെളിവ് ശേഖരിച്ച് തന്നെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നിലപാടെടുക്കും.