• തായ്‌ലന്റില്‍ പ്ലാവും ചക്കയും അഭിമാന സ്തംഭങ്ങള്‍.

  സി.ഡി.സുനീഷ്
   
  തായ്ലന്റ്കാര്‍ ചക്കയെ കാനോന്‍ എന്നാണ് വിളിക്കുക. നോന്‍ എന്നാല്‍ സഹായിക്കുന്നുവെന്നാണര്‍ത്ഥം. തായ്‌ലന്റ് 
  ഹോര്‍ട്ടികള്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ അഗ്രികള്‍ച്ചറിലെ ശാസ്ത്രജ്ഞയായ ഡോക്ടര്‍ നട്ടയ ഡം അം പായ് പറഞ്ഞു. അമ്പല വയലില്‍ നടക്കുന്ന അന്തരാഷ്ട്ര ചക്ക മഹോത്സവത്തില്‍ സാങ്കേതിക സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ വന്നതാണ് ഡോക്ടര്‍ നട്ടയ.
  രാജകൊട്ടാരങ്ങളിലും കര്‍ഷകരുടെ തോട്ടങ്ങളിലും ഏറെ അഭിമാനത്തോടെയാണ് ഇപ്പോള്‍ തായ് ലന്റില്‍ പ്ലാവ് നടുന്നത്. 
  25 വര്‍ഷം മുമ്പ് തന്നെ തായ് ലന്റ് രാജാവായിരുന്ന ഫ്യൂമിഫോള്‍ കസേട്ട് സാര്‍ട്ട് സര്‍വ്വകലാശാലയോട് ടിഷ്യൂ കള്‍ച്ചര്‍ ചെയ്ത് പ്ലാവിന്‍ തൈകള്‍ ഉദ്പ്പാപ്പിക്കാനാവശ്യപ്പെട്ടു. ഇന്ന് പ്ലാപ്പുകള്‍ തായ്‌ലന്റിന്‍െ് ഗ്രാമങ്ങളില്‍ അഭിമാനത്തോടെ നില്ക്കുകയാണ്. ഇന്നത്തേയും അതേ നാളത്തേയും ജൈവ പഴമായ ചക്കക്ക് ഞങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനമെന്ന് നട്ടയ വ്യക്തമാക്കി.
   
  തായ് ലാന്റില്‍ കര്‍ഷകര്‍ ചക്ക ഉല്‍പ്പന്ന സംരംഭങ്ങള്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീ സ്വാശ്രയത്വ കൂട്ടായ്മകളും ചക്കയെ തൊഴില്‍ മാര്‍ഗ്ഗ മാക്കിയിട്ടുണ്ട്. മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിനൊപ്പം പഴമായും ഇവിടെ ചക്ക മാളുകളിലും തെരുവുകളിലും വില്ക്കുന്നു. പ്ലാവ് പരിചരണ രീതികളിലും കര്‍ഷകര്‍ ഏറെ വിദഗ്ദര്‍ ആണ്. എയര്‍ ലെയറിങ്ങ് രീതി (പതിവെക്കല്‍) തൈ ഉദ്പ്പാദനത്തിനായി ചെയ്യുന്നു.അങ്ങിനെ ചക്കഉദ്പ്പാദിപ്പിക്കാനായി നല്ല പ്ലാ തൈകള്‍ തായ് കര്‍ഷകര്‍ ഉണ്ടാക്കുന്നു.
   
  മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളില്‍ ലോകത്തിലെ മുന്നേറ്റക്കാരായ തായ്ലാന്റ് സാങ്കേതിക വിദ്യകളിലും പാക്കിങ്ങിലും മുന്‍നിരക്കാരാണ്.
  നാളികേരത്തില്‍  മികച്ച  മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ച് ലോക വിപണി കീഴടക്കുകയാണ്. ചക്കയിലും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളില്‍ മികച്ച ബ്രാന്റാവുന്ന തായ് ലാന്റില്‍ നിന്നും ഏറെ പഠിക്കാനും അതിലേറേ പ്രാവര്‍ത്തികമാക്കാനും ഉണ്ട്. ചക്കയെന്ന ജൈവ വിഭവ സമ്പത്തും സാങ്കേതീക വിദ്യയും വിപണിയും ഉള്ളപ്പോള്‍ ഇവ നടപ്പിലാക്കുന്നതിനുള്ള ഇച്ഛാശക്തിയാണ് വേണ്ടതെന്ന് ഡോ. നട്ടായ പറഞ്ഞു.