• അതിര്‍ത്തിയില്‍ പാക് വെടിവയ്പും ഷെല്ലാക്രമണവും

    അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാന്‍.നിയത്രണരേഖക്ക് സമീപമം പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മേന്ധാര്‍ മേഖലയിലാണ് പാക് വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത്. പാക് സീനത്തിന്റെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചു. റുഖിയ ബീ എന്ന 45കാരിയാണ് കൊല്ലപ്പെട്ടത്. 
     
    യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്‌സൈന്യം ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.പാക് സൈന്യം വര്‍ഷിച്ച ഷെല്ല് ഇവരുടെ വീട്ടിലേക്ക് വന്ന് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.