• ഹരിത യാത്ര സംഘടിപ്പിച്ചു

    ലയണ്‍സ് ക്ലബ് ഓഫ് പുനലൂര്‍ ഗ്രെറ്ററിന്റെ ആഭിമുഖ്യത്തില്‍ ഹരിത യാത്ര സംഘടിപ്പിച്ചു. പരിസ്ഥിതി ശുചികരണവും  പ്രകൃതി സംരക്ഷണവും കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഹരിത യാത്ര സംഘടിപ്പിച്ചത് പുനലൂര്‍ നഗരസഭ മാലിന്യ മുക്ത നഗരസഭയാക്കുന്നതിനും ഡിസ്‌പോസിബിള്‍ രഹിത നഗരസഭ എന്ന പ്രവര്‍ത്തനത്തിന് ഊര്‍ജം പകരുന്നതുമായിരുന്നു ഹരിത യാത്ര.
     
    പരിസ്ഥിതി ശുചികരണവും പ്രകൃതി സംരക്ഷണവും കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിന്റെ് ഭാഗമായട്ട്്് കിറ്റി മങ്കി ഷോ എന്ന രസകരമായ ആവിഷ്‌കാരത്തിലൂടെ കുട്ടികളെ ബോധവാന്മാര്ക്കുന്നതു ഹരിത യാത്രയെ ശ്രദ്ദേയമാക്കി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പുനലൂര്‍ സെന്റ് തോമസ് സ്‌കൂളില്‍ ലയണ്‍സ് ക്ലബ് ഓഫ് പുനലൂര്‍ ഗ്രെറ്ററിന്റെ പ്രസിഡന്റ് പ്രജില്‍ പ്രസന്ന കുമാറിന്റെ അധ്യക്ഷതിയില്‍ ലയണ്‍ ക്ലബ് ഡിസ്റ്റിക്ക് ഗവര്‍ണര്‍ കെ സുരേഷ്  ഹരിത യാത്ര ഉദ്ഘാടനം ചെയ്തു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അനില്‍, ഷാജിലാല്‍, മുരളീധരന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു പ്രശസ്ത കിറ്റി ഷോ അവതാരകന്‍  വിനോദ് കിറ്റി ഷോ കുട്ടികള്‍ക്കായി അവതരിപ്പിച്ചു. പുനലൂര്‍ സെന്റ് തോമസ് സ്‌കൂളില്‍ നിന്നും ആരംഭിച്ച  ഹരിത യാത്ര നഗരസഭയിലെ 5 സ്‌കൂളുകളില്‍ പര്യടനം നടത്തി