• പോലീസ് ഉദ്യോഗസ്ഥന് യുവാവിന്റെ മര്‍ദ്ദനം.

    പോലീസ് ഉദ്യോഗസ്ഥന് ബൈക്ക് യാത്രക്കാരനായ യുവാവിന്റെ മര്‍ദ്ദനം. ട്രാഫിക്‌സിഗ്‌നല്‍ ലംഘിച്ചതി ലംഘിച്ചതിനേത്തുടര്‍ന്ന് മുംബൈയിലെ വാസിയിലാണ് സംഭവം. ഭാര്യയ്ക്കും മകനുമൊപ്പം ബൈക്കിലെത്തിയ യുവാവ് സിഗ്‌നല്‍ ലംഘിച്ചതിനേത്തുടര്‍ന്ന് ഡൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ തടഞ്ഞു. എന്നാല്‍ താന്‍ സിഗ്‌നല്‍ ലംഘിച്ചിട്ടില്ലെന്നും തന്നെ തടയേണ്ട കാര്യമെന്താണെന്നും ചോദിച്ച് യുവാവ് പോലീസ് ഉദ്യോഗസ്ഥനു നേരെ തട്ടിക്കയറി. അതേസമയം, നിയമലംഘനം താന്‍ കണ്ടതാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചു ഇതിനു പിന്നാലെ ഉദ്യോഗസ്ഥനെ ഇയാള്‍ അടിക്കുകയായിരുന്നു. 
     
     
    ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് യുവാവ് ഒന്നിലേറെ തവണ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിനു പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ട്രാഫിക് നിയമലംഘനത്തിനും ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.