• പുനലൂര്‍ എടിഓ ഓഫീസ് എസ്എഫ്‌ഐ ഉപരോധിച്ചു.

    കിഴക്കന്‍ മേഖലയില്‍ നിന്നും പുനലൂരിലേക്കു വൈകുന്നേരങ്ങളില്‍ ബസില്ലെന്നു പരാതി. ഇതില്‍ പ്രതിഷേധിച്ചു എസ്എഫ്‌ഐയുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികള്‍ പുനലൂര്‍ എടിഓ ഓഫീസ് ഉപരോധിച്ചു. വൈകുനേരങ്ങളില്‍ ബസില്ലാത്തതിനാല്‍ ഒറ്റക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ രാത്രി വൈകിയാണ് മിക്ക ദിവസങ്ങളിലും വീട്ടിലെത്താറുള്ളത്. മുന്‍പ്  എസ് എഫ് ഐയുടെ നേതൃത്തത്തില്‍ സമരം നടത്തിയതിനെ തുടര്‍ന്ന് 2 ദിവസം ബസ് സര്‍വീസ് നടത്തി പിന്നീട് പഴയ അവസ്ഥ തുടരുകയായിരുന്നു. നിരവധി തവണ എടിഓക്ക് പരാതി നല്‍കിയെങ്കിലും ഫലമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം ഫാസ്റ്റ്പാസ്സഞ്ചര്‍ അടക്കമുള്ള ബസുകള്‍ തടഞ്ഞാണ് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റി വിട്ടത്.
     
     
    തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍  എടിഓ ഓഫീസ് ഉപരോധിക്കാന്‍ തീരുമാനിച്ചത് വ്യാഴാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച എടിഓ ഓഫീസ് ഉപരോധം സിപിഎം ഏരിയ സെക്കട്ടറി എസ് ബിജു  ഉദ്ഘാടനം ചയ്തു ഡിവൈഎഫ്‌ഐ  നേതാവ് പ്രം സിങ് എസ്എഫ്‌ഐ ഏരിയ സെക്കട്ടറി  എബി എസ്എഫ്‌ഐ ജില്ലാ ജില്ലാ കമ്മറ്റി അംഗം സുമേഷ് എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് നിതിന്‍  പ്രവീണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പുതിയ  ചാര്ജടുത്താല്‍ ഷെഡ്യൂള്‍ മാറ്റം വരുത്തി  ബസ് സര്‍വീസ് ഉടന്‍ പുനരാംഭിക്കുമെന്ന്‌ന് ഉദ്യോഗസ്ഥരുടെ  ഉറപ്പിനെ തുടര്‍ന്ന്  ഉപരോധം അവസാനിപ്പിച്ച്