• പീഡനവീരന്‍ ജംബുലി ബിജു വീണ്ടും പിടിയില്‍

    നിരവധി പീഡനക്കേസില്‍ പ്രതിയായ ജംബുലി ബിജു പീഡനശ്രമ കേസില്‍ വീണ്ടും പോലീസിന്റെ പിടിയിലായി. അഞ്ചല്‍ വടമണ്‍ മഞ്ജു വിലാസത്തില്‍ ബിജു എന്ന ജംബുലി ബിജു സമീപവാസിയായ 62 കാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോള്‍ അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പുനലൂര്‍ ഡി.വൈ.എസ്.പി കൃഷ്ണകുമാറിന്റെ നിര്‍ദേശ പ്രകാരം അഞ്ചല്‍ സി.ഐ അഭിലാഷിന്റെ നേത്യത്വത്തില്‍ ബിജുവിനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത.് 
     
    അടുത്തിടെയാണ് ബിജു മറ്റൊരു പീഡനകേസില്‍ നിന്നും ജയില്‍ മോചിതനായത്. അഡിഷണല്‍ എസ്.ഐ അബ്ദുള്‍ ഖാദര്‍, ജൂനിയര്‍ എസ്.ഐ സജു, എ.എസ്.ഐ സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍ ദീപക് എന്നിവര്‍ ചേര്‍ന്നാണ് ബിജുവിനെ പിടികൂടിയത് കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്‍ഡ് ചെയ്തു.