• ആട് 2 ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും

    മിധുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ 2015 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമായിരുന്നു ആട് ഒരു ഭീകര ജീവിയാണ്. ജയസൂര്യയെ നായകനാക്കി കോമഡിയും ആക്ഷനും ഇടകലര്‍ന്നെത്തിയ  ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് ഇത് സംബന്ധിച്ച് അറിയിച്ചിരിക്കുന്നത്. 
     
    ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ പിങ്കി എന്ന ആട് ഒരു ആട്ടിന്‍ കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. ചിത്രത്തില്‍ ജയസൂര്യ, ഭഗത് മാനുവല്‍, സൈജു കുറുപ്പ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവരാണ് ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍  ആദ്യ ഭാഗത്തേതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ആക്ഷനും കോമഡിയും ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല രണ്ടാം ഭാഗത്തില്‍ ഷാജി പാപ്പെന്റെ ജീവിതത്തിലെ മറ്റൊരു സംഭവമായിരിക്കും പറയുക എന്നും അദ്ദേഹം പറഞ്ഞു. 
     
    ്ചിത്രത്തിന്റെ ആദ്യഭാഗം ബോക്‌സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും ജയസൂര്യയുടെ ഷാജിയേട്ടനെയും ശിങ്കിടികളെയും വിനായകന്റെ കഥാപാത്രത്തെയുമെല്ലാം പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്.