• ഒരിടവേളയ്ക്കുശേഷം വീണ്ടും തിരക്കഥയെഴുത്തിലേക്ക്

  അഭിനയത്തില്‍ സജീവമായ രണ്‍ജിപണിക്കര്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും തിരക്കഥയെഴുത്തിലേക്ക്. മമ്മൂട്ടിയും സുരേഷ്‌ഗോപിയും ഒന്നിച്ച കിങ് ആന്‍ഡ് കമീഷണറാണ് അദ്ദേഹം ഒടുവില്‍ തിരക്കഥയെഴുതിയത്. പിന്നീട് അഭിനയത്തിലേക്ക് വന്ന രണ്‍ജിപണിക്കര്‍ ഓം ശാന്തി ഓശാന, ഗോദ, ജേക്കബിന്റെ സ്വര്‍ഗരാജ്യം, കടംകഥ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
   
  മകന്‍ നിതിന്‍ പണിക്കര്‍ക്കുവേണ്ടി ലേലത്തിന് രണ്ടാംഭാഗം, ആശിര്‍വാദ് സിനിമാസ് ബാനറില്‍ ഷാജി കൈലാസുമൊന്നിച്ച് മോഹന്‍ലാലിനായി ഒരു ആക്ഷന്‍ ത്രില്ലര്‍, വിജി തമ്പി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം എന്നിവയ്ക്കായി തിരക്കഥയൊരുക്കുന്നത് രണ്‍ജി തന്നെയാകും.
   
  തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രം പറയുന്ന സിനിമയില്‍ വേലുത്തമ്പി ദളവയായി പൃഥ്വിരാജ് എത്തുമെന്ന് റിപ്പോര്‍ട്ട്. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനംചെയ്യുന്നത് വിജി തമ്പിയാണ് 
   
  2019ല്‍ ചിത്രീകരണം ആരംഭിക്കാന്‍ ലക്ഷ്യമിട്ട് അണിയറപ്രവര്‍ത്തനം പുരോഗമിക്കുന്നു. വിദേശതാരങ്ങളും ചിത്രത്തിലുണ്ടാകും. പൃഥ്വിയുടെ "ആടുജീവിത"ത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. പൃഥ്വി ആദ്യമായി സംവിധാനംചെയ്യുന്ന "ലൂസിഫര്‍" അടുത്തവര്‍ഷം ചിത്രീകരിക്കാന്‍ ലക്ഷ്യമിടുന്നു. മോഹന്‍ലാല്‍ ആണ് നായകന്‍. "ആടുജീവിതം" പൂര്‍ത്തിയാക്കിയശേഷമാകും പൃഥ്വി വേലുത്തമ്പി ദളവയാകാനെത്തുക.