ലൈവ് വീല്‍സ്

കൂടുതല്‍ കരുത്തുമായി പുതിയ പള്‍സര്‍

ഇന്ത്യന്‍ യുവത്വം നെഞ്ചിലേറ്റിയ പള്‍സര്‍ ബൈക്ക് വിപണിയെയാകെ മാറ്റിമറിക്കുന്നു. 2013 ല്‍ തന്നെ പള്‍സര്‍ 350 എന്‍എസ് വിപണിയിലെത്തുമെന്ന് ബജാജ് കമ്പനി മേധാവി രാജീവ് ബജാജ് വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ബജാജും ആസ്ട്രിയന്‍ കമ്പനിയായ കെടിഎം പവര്‍ സ്‌പോര്‍ട്‌സ് എജി യും കൈകോര്‍ത്ത് പുറത്തിറക്കിയ കെടിഎം ഡ്യൂക്ക് 200 സിസി ബൈക്ക് ലോഞ്ച് ചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ ഇത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചില്ല. തടര്‍ന്ന് പള്‍സര്‍ 200 എന്‍എസ് ബൈക്ക് ലാഞ്ചിംഗിന്റെ ഹാങ്ഓവര്‍ മാറും മുന്‍പ് തന്നെ പള്‍സര്‍ 350 സിസി ബൈക്കും തൊട്ടുപുറകേ എത്തുന്നു എന്ന സന്ദേശം കൊടുക്കുക വഴി വരാന്‍ പോകുന്ന കടുത്ത മത്സരത്തെ നേരിടാനും ഇന്ത്യന്‍ ബൈക്ക് വിപണിയിലെ മുന്‍തൂക്കം നിലനിര്‍ത്താനും ബജാജ് കമ്പനി പ്രതിജ്ഞാബന്ധമാണെന്ന് കൂടിയാണ് വ്യക്തമാക്കുന്നത്. 1200 സിസി വരെ ശേഷിയുള്ള എന്‍ജിനുകളുടെ ഒരു മികച്ച നിരതന്നെ സ്വന്തമായുള്ള കെടിഎമ്മില്‍ നാല്‍പത്തിയേഴ് ശതമാനം ഓഹരികള്‍ സ്വന്തമായുള്ള ബജാജാണ് അവരുടെ ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. സൂപ്പര്‍ബൈക്ക് വിപണിയില്‍ മാത്രം കണ്ണുവെച്ചുള്ള മുന്നേറ്റത്തിന് മുന്‍തൂക്കം നല്‍കി ഇന്

ജനറല്‍ , ഫോക്‌സ് വാഗണ്‍ , ടൊയോട്ട : കാര്‍ വിപണിയില്‍ മത്സരം കൊഴുക്കുന്നു

ഇന്ത്യന്‍ വിപണിയില്‍ അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ എട്ടു പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോര്‍സ്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയുമെന്ന് തെളിയിച്ച കമ്പനിയാണ് ഇത്. സാമ്പത്തികമാന്ദ്യം അമേരിക്കയെ പിടിച്ചുലച്ചപ്പോള്‍ പൊട്ടിപ്പൊളിഞ്ഞുപോയ കമ്പനി ശക്തമായ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ ഇപ്പോള്‍ പുത്തന്‍ പദ്ധതികളുമായി രംഗത്തുണ്ട്. മാന്ദ്യകാലത്ത് സര്‍ക്കാരിനെക്കൊ്ണ്ട് ഓഹരികളെടുപ്പിച്ചുകൊണ്ടായിരുന്നു കമ്പനി സ്വന്തം തടി രക്ഷിച്ചത്. ഇപ്പോള്‍ ഈ കമ്പനിയുടെ നല്ലൊരു ശതമാനം ഓഹരിയും സര്‍ക്കാരിന്റെ ഖജനാവിലാണുള്ളത്. മാന്ദ്യത്തിന്റെ തീവ്രത കുറഞ്ഞപ്പോള്‍ സര്‍വ്വകരുത്തും വീണ്ടെടുത്ത് ജനറല്‍ മോട്ടോര്‍സ് കുതിക്കുകയും ചെയ്തു. ഇന്ത്യന്‍ വിപണിയില്‍ ജനറല്‍ മോട്ടോര്‍സിന് അത്ര വലിയ പ്രാതിനിധ്യമൊന്നുമില്ല. മികച്ച വളര്‍ച്ചാനിരക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്ന വളര്‍ന്നുവരുന്ന ഇന്ത്യന്‍ വിപണിയില്‍ ഇതിനെ ഇങ്ങനെ നിലനിര്‍ത്തിയാല്‍ പോരാ എന്ന തോന്നലുണ്ടായതിനെ തുടര്‍ന്നാണ് കമ്പനി പുതിയ പദ്ധതികള്‍ തയാറാക്കിയത്. ഇതിന്റെ ഭാഗാമായാണ് അടുത്ത ആറുവര്‍ഷത്തിനകം ഇന്ത്യന്‍ വിപണിയി

റിറ്റ്‌സും ഓട്ടോമാറ്റിക് മോഡിലേക്ക്; മത്സരം ഐ 10നോടും ബ്രിയോയോടും

ഇന്ത്യയിലെ കാര്‍ പ്രേമികള്‍ക്ക് ഓട്ടോമാറ്റിക് മോഡലുകളോട് കാര്യമായ പ്രേമമില്ല. എന്നിട്ടും ഓട്ടോമാറ്റിക് മോഡലുകള്‍ പുറത്തിറക്കാനുളള മത്സരത്തിലാണ് കാര്‍ കമ്പനികള്‍. ഹോണ്ട ബ്രിയോയുടെ ഓട്ടോമാറ്റിക് മോഡല്‍ പുറത്തിറങ്ങി രണ്ട് മാസത്തിനകം മാരുതി സുസുകിയുടെ റിറ്റ്‌സിന്റെ ഓട്ടോമാറ്റിക് മോഡലും വിപണിയിലെത്തി. മാരുതിയുടെ മൂന്നാമത്തെ ഓട്ടോമാറ്റിക് മോഡലാണ് റിറ്റ്‌സ്. മാരുതിയുടെ എ-സ്റ്റാറിനും സ്വിഫ്റ്റ് ഡിസയറിനും നിലവില്‍ ഓട്ടോമാറ്റിക് മോഡലുകളുണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ ഓട്ടോമാറ്റിക് മോഡലുകളുള്ളതും മാരുതിക്കു തന്നെ. നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് റിറ്റ്‌സ് ഓട്ടോമാറ്റിക്കിനുള്ളത്. റിറ്റ്‌സ് വിഎക്‌സ്‌ഐ എബിഎസ് വേരിയന്റിലാണ് ഓട്ടോമാറ്റിക് മോഡല്‍ ലഭ്യമാവുക. ഓട്ടോമാറ്റിക് മോഡലിന്റെ വില 6.15 ലക്ഷം രൂപയാണ്. വിലയുടെയും ഫീച്ചറുകളുടെയും അടിസ്ഥാനത്തില്‍ ഹുണ്ടായി ഐ 10, ഹോണ്ട ബ്രിയോ എന്നിവയുടെ ഓട്ടോമാറ്റിക് മോഡലുകളോടാണ് റിറ്റ്‌സിന് മത്സരിക്കേണ്ടത്. ഹുണ്ടായി ഐ 10 ഓട്ടോമാറ്റിക് മോഡലിന്റെ വില 6.16 ലക്ഷം രൂപയാണ്. ബ്രിയോക്ക് 5.74 ലക്ഷം മുതല്‍ 5.99 ലക്ഷം രൂപ വരെയാണ് വില. നിലവില്‍ റി

പുതുവര്‍ഷത്തില്‍ 9 ചെറുകാറുകളുടെ മത്സരം

ചെറുകാറുകളുടെ വിപണിയില്‍ മത്സരം മുറുകുന്നു. നേരത്തെ സെഡാന്‍, പ്രീമിയം കാറുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനികള്‍ പോലും ചെറിയ കാറുകള്‍ പുറത്തിറക്കാന്‍ മുന്നോട്ടുവരുന്നു. ഇന്ത്യയിലെ ഇടത്തരക്കാരുടെ വരുമാനം വര്‍ധിക്കുന്നതാണ് ചെറുകാറുകളുടെ വില്‍പ്പനയ്ക്ക് വളമാകുന്നത്. 2013ല്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒന്‍പത് കാറുകളാണ് വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നത്. ടാറ്റാ നാനോയുടെ പുതിയ വേരിയന്റ് മുതല്‍ ഫിയറ്റിന്റെ പുണ്ടോ ഇവോ വരെ പുതു വര്‍ഷത്തില്‍ മത്സരത്തിനിറങ്ങും. 2009ല്‍ പുറത്തിറങ്ങിയ ടാറ്റാ നാനോ പ്രതീക്ഷിച്ച വില്‍പ്പന കൈവരിക്കാതെ പോയതോടെയാണ് പുതിയ വേരിയന്റുമായി കമ്പനി എത്തുന്നത്. പവര്‍ സ്റ്റിയറിംഗ്, അലോയ് വീല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി എത്തുന്ന പുതിയ നാനോയ്ക്ക് 30,000 രൂപയോളം വില കൂടും. 2-2.4 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. അപ്‌ഗ്രേഡ് ചെയ്ത നാനോ 2013 ആദ്യപകുതിയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 2013 അവസാനത്തോടെ ഗ്യാസ്, ഡീസല്‍ വേരിയന്റുകളും പുറത്തിറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. എന്‍ട്രി ലെവല്‍ കാറുകളില്‍ മാരുതിയുടെ പുതിയ ആള്‍ട്ടോ

കാര്‍ വില കുതിക്കും

രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ ഒന്നിനു പിറകെ ഒന്നായി കാറുകളുടെ വില ഉയര്‍ത്തുന്നു. മാരുതി സുസുകി, ജനറല്‍ മോട്ടോഴ്‌സ്, ടൊയോട്ട എന്നിവ കഴിഞ്ഞയാഴ്ച കാറുകള്‍ക്ക് വില ഉയര്‍ത്തിയതിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി വെഹിക്കിള്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയും പ്രീമിയം കാര്‍ നിര്‍മാതാക്കളായ മെര്‍സിഡെസ് ബെന്‍സും വില ഉയര്‍ത്താന്‍ ഒരുങ്ങുകയാണ്. വിലവര്‍ധനവ് പ്രഖ്യാപിച്ച ഇരുകമ്പനികളും ജനുവരി മുതല്‍ അത് നടപ്പിലാക്കിയേക്കും. മഹീന്ദ്ര ഒരു ശതമാനം മുതല്‍ 2.5 ശതമാനം വരെ വില ഉയര്‍ത്താനാണ് സാധ്യത. ഈ വര്‍ഷത്തെ സ്റ്റോക്ക് വിറ്റഴിക്കാന്‍ പല കമ്പനികളും ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. ഡിസംബറില്‍ ഉത്സവ സീസണിനോട് അനുബന്ധിച്ച് വിലക്കിഴിവ് 10-15 ശതമാനം വരെയായി എന്ന് ചില കമ്പനിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ലക്ഷ്വറി കാര്‍ വിഭാഗത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നു കിഴിവ്. 10 ലക്ഷം രൂപയുടെ കാറിന് ഒരു ലക്ഷം രൂപ വരെയാണ് ചില കമ്പനികള്‍ കിഴിവ് പ്രഖ്യാപിച്ചത്. മത്സരം ശക്തമായതോടെ മികച്ച ഡിമാന്റുള്ള മോഡലുകള്‍ക്കും പ്രത്യേക സ്‌കീമുകള്‍

കാര്‍ ഇന്‍ഷുറന്‍സിന്റെ പ്രീമിയം ഇങ്ങനെ കുറയ്ക്കാം?

കാര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം കുറയ്ക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. നോ ക്ലെയിം ബോണസാണ് ഒന്ന്. നോ ക്ലെയിം ബോണസിലൂടെ പ്രീമിയം തുകയില്‍ ഗണ്യമായ ലാഭം നേടിയെടുക്കാന്‍ സാധിക്കും. ചെറിയ കേടുപാടുകള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം നടത്താതിരുന്നാല്‍, പ്രത്യേകിച്ചും ക്ലെയിം തുക പ്രീമിയം തുകയേക്കാള്‍ കുറവാണെങ്കില്‍ നോ ക്ലെയിം ബോണസ് നേടിയെടുക്കാനും അതുവഴി തുടര്‍ന്നുള്ള വര്‍ഷം പ്രീമിയത്തില്‍ ഇളവ് നേടിയെടുക്കാനും കഴിയും. രണ്ടാമത്തെ വര്‍ഷം മുതല്‍ 20 ശതമാനത്തോളം ഇളവ് നോ ക്ലെയിം ബോണസിലൂടെ നേടിയെടുക്കാം. യാതൊരു ക്ലെയിമും ഉന്നയിക്കുന്നില്ലെങ്കില്‍ അഞ്ചാമത്തെ വര്‍ഷമാകുമ്പോഴേക്കും പ്രീമിയം തുക നോ ക്ലെയിം ബോണസ് ലഭിക്കാത്ത പോളിസിയിലെ പ്രീമിയത്തേക്കാള്‍ 50 ശതമാനത്തിലേറെ കുറവായിരിക്കും. നോ ക്ലെയിം ബോണസ് ലഭിക്കുന്നത് വാഹന ഉടമയ്ക്കാണ്. അതുകൊണ്ടുതന്നെ പഴയ വാഹനത്തിന്റെ നോ ക്ലെയിം ബോണസ് അത് വിറ്റ് പുതിയത് വാങ്ങുമ്പോള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. അതുവഴി പുതിയ കാറിന്റെ ആദ്യത്തെ പ്രീമിയം തുകയില്‍ തന്നെ കിഴിവ് നേടിയെടുക്കാം. ക്ലെയിം ഉണ്ടാകുമ്പോള്‍ നിശ്ചിത തുക ഉപഭോക്താവ് തന്നെ നല്‍കുന്ന പ്ലാനുകളില്‍ പ്രീമിയം കുറവായിരിക്കും. മികച്ച ഡ്രൈവിം

രണ്ടാം സ്ഥാനത്തിനു വേണ്ടി കിടമത്സരം

കാര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കിയ്ക്കുള്ള പ്രഥമ സ്ഥാനം അടുത്ത കാലത്തൊന്നും കൈയടക്കാന്‍ സാധിക്കുമെന്ന് മറ്റൊരു കമ്പനിയും മോഹിക്കുന്നില്ല. എന്നാല്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഈ കമ്പനികള്‍ക്ക് മാരുതിയുടെ ഔദാര്യം ആവശ്യമില്ലല്ലോ. രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് ഇന്ത്യയിലെ മൂന്ന് കാര്‍ നിര്‍മ്മാതാക്കള്‍ തമ്മില്‍ കിടമത്സരം നടത്തുന്നത്. ഹുണ്ടായി, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര എന്നീ മൂന്ന് കമ്പനികളും രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള കടുത്ത മത്സരത്തിലാണ്. നിലവില്‍ ഹുണ്ടായിക്കാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനം. നടപ്പു സാമ്പത്തിക വര്‍ഷം, ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ട് മാസത്തിനിടെ 6,72,420 കാറുകള്‍ വിറ്റ മാരുതി സുസുക്കിക്കു പിന്നിലായി 2,75,763 കാറുകളാണ് ഹുണ്ടായ് വിറ്റത്. എന്നാല്‍ ആ സ്ഥാനം ഹുണ്ടായിയില്‍ നിന്ന് തട്ടിപ്പറിച്ചു കൊണ്ട് ടാറ്റാ മോട്ടോഴ്‌സോ മഹീന്ദ്ര & മഹീന്ദ്രയോ ഓവര്‍ടേക്കിംഗ് നടത്താനുള്ള സാധ്യത വിദൂരമല്ല. ഹുണ്ടായിയുടെ തൊട്ടുപിന്നില്‍ തന്നെ ടാറ്റാ മോട്ടോഴ്‌സുണ്ട്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ടാറ്റാ മോട്ടോഴ്‌സ് വിറ്റത് 2,63,352 കാറുകളാണ്. നവംബറില്‍ ഹുണ്ടാ

ഡീസലിനേക്കാള്‍ ലാഭം പെട്രോള്‍ കാര്‍?

കൊച്ചിയിലെ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുന്ന വിനീത് ഓഫീസിലേക്ക് നിത്യേനയുള്ള തന്റെ ഇരുചക്ര വാഹനസഞ്ചാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഈയിടെ ലഭിച്ച ജോലിക്കയറ്റവും ശമ്പളവര്‍ധനവും കണക്കിലെടുത്തായിരുന്നു പുതിയ തീരുമാനം. അങ്ങനെയാണ് അദ്ദേഹം ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മാരുതി സ്വിഫ്റ്റ് ബേസ് മോഡല്‍ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇന്ധനത്തിനായി നല്‍കേണ്ടി വരുന്ന ദൈനംദിന ചെലവ് കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ ഡീസല്‍ എഞ്ചിന്‍ കാര്‍ വാങ്ങാനാണ് വിനീത് ഉദ്ദേശിക്കുന്നത്. ഓഫീസില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ അകലെയാണ് വിനീതിന്റെ താമസം. അതായത് ഓഫീസിലേക്കും തിരിച്ചും അദ്ദേഹത്തിന് പ്രതിദിനം സഞ്ചരിക്കേണ്ട ദൂരം 14 കിലോമീറ്റര്‍. വാരാന്ത്യങ്ങളിലെ യാത്രകള്‍ക്കും ഷോപ്പിംഗിനും മറ്റുമായി വരുന്ന അധികയാത്ര കണക്കിലെടുത്താല്‍ പ്രതിമാസം ഏകദേശം 500 കിലോമീറ്ററാണ് സഞ്ചാരം. ഇത്രയും ദൂരം മാത്രമാണ് പ്രതിമാസം സഞ്ചരിക്കുന്നതെന്നിരിക്കെ, പെട്രോള്‍ കാറിനേക്കാള്‍ ഒന്നേ കാല്‍ ലക്ഷം രൂപ അധികം നല്‍കി ഡീസല്‍ കാര്‍ വാങ്ങാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഉചിതമാണോ? മാരുതി സ്വിഫ്റ്റ് ബേസ് മോഡല്‍ ഡീസല്‍ കാറിന് കമ്പനി അവകാശപ്പെടു

വലിയ കാറുകള്‍ക്ക് പ്രിയമേറുന്നു

ആദ്യമായി കാര്‍ വാങ്ങുമ്പോള്‍ ചെറിയ കാറുകളില്‍ തുടങ്ങുന്നതായിരുന്നു നമ്മുടെ ശീലം. മാരുതി 800 അല്ലെങ്കില്‍ മാരുതി ഓള്‍ട്ടോ, ഹുണ്ടായി സാന്‍ട്രോ അല്ലെങ്കില്‍ വാഗണ്‍ ആര്‍... നാലുചക്ര വാഹനം എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നവരില്‍ ഭൂരിഭാഗത്തിന്റെയും തെരഞ്ഞെടുപ്പ് ഇത്തരത്തിലായിരുന്നു. അതെല്ലാം പഴയ കഥ. ഇപ്പോള്‍ ആദ്യമായി കാര്‍ വാങ്ങുന്നവരായാലും ഫോര്‍ഡ് ഫിഗോയിലും ഹോണ്ടാ ബ്രയോയിലുമൊക്കെയാണ് നോട്ടം. 2012 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സാമ്പത്തിക അര്‍ദ്ധവര്‍ഷത്തിലെ കാര്‍വില്‍പ്പനയുടെ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നത് ആദ്യമായി കാര്‍ വാങ്ങുന്നവര്‍ വലിയ കാറുകള്‍ തെരഞ്ഞെടുക്കുന്ന പ്രവണതയാണ്. ഉദാഹരണത്തിന് ഈ അര്‍ദ്ധവര്‍ഷത്തില്‍ ഫോര്‍ഡ് ഫിഗോ വാങ്ങിയവരില്‍ 65 ശതമാനം പേരും ആദ്യമായി കാര്‍ വാങ്ങിയവരാണത്രെ. കാര്‍ വാങ്ങുന്നത് ആദ്യമായാലും ഗമയ്ക്ക് കുറവ് വരുത്തരുത് എന്ന ഉപഭോക്തൃ മനശ്ശാസ്ത്രം വലിയ കാറുകളുടെ വിപണിയെ സഹായിക്കുന്നുവെന്ന് വ്യക്തം. ഹോണ്ട ബ്രയോയുടെ കാര്യത്തില്‍ ഈ അര്‍ദ്ധവര്‍ഷത്തില്‍ ആദ്യമായി കാര്‍ വാങ്ങിയവരാണ് മൊത്തം ഉപഭോക്താക്കളില്‍ 33 ശതമാനം പേരും. മാരുതി സുസുക്കിയുടെ സ്വിഫ്റ്റും ആദ്യമാ