കോഴിക്കോട്

ബിരുദപ്രവേശനം : ഏകജാലക സംവിധാനമായി

കോഴിക്കോട് : കാലിക്കറ്റ് സര്‍വ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് ബിരുദ കോഴ്‌സ് പ്രവേശനത്തിനുള്ള ഏകജാലകസംവിധാനം വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ കെ. രവീന്ദ്രനാഥ്, രജയ്ട്രാര്‍ ഡോ. എം.വി. ജോസഫ്, കോളേജ് ഡവലപ്പ്‌മെന്റ്് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. എന്‍ മുഹമ്മദലി, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ പി.റ്റി മധു എന്നിവര്‍ സന്നിഹിതരായിരുന്നു. ഏകജാലകം: അപേക്ഷിക്കേണ്ട വിധം. ഏകജാലകസംവിധാനത്തിലൂടെ നടപ്പിലാക്കുന്ന കേന്ദ്രീകൃത റാങ്കിംഗ് പ്രോസസ്സ് (സി.ആര്‍.പി) വഴിയാണ് ഇത്തവണ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം. www.uoc.ac.in/ugsw എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ 100 രൂപ സര്‍വ്വകലാശാല ഫണ്ടില്‍ അടച്ച ശേഷം (എസ്.സി/എസ്.ടി വിഭാഗത്തിന് 50 രൂപ) ഫോട്ടോ, സമ്പൂര്‍ണ്ണ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ്് ചെയ്ത ശേഷം ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് (രണ്ട് കോപ്പി) എടുത്ത് സാക്ഷ്യപ്പെടുത്തി ഒന്നു അപേക്ഷിക്കുന്ന കോളേജിലേക്കും മറ്റൊന്നു ചലാന്‍ രസീത് സഹിതം ഡെ

കാലാനുസൃതമായ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും:വൈസ് ചാന്‍സലര്‍

കാലാനുസൃതമായ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും:വൈസ് ചാന്‍സലര്‍ കോഴിക്കോട് : സര്‍വ്വകലാശാല പഠനവകുപ്പുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ സമയബന്ധിതമായി മെച്ചപ്പെടുത്താന്‍ നടപടിയെടുക്കുമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാം പ്രസ്താവിച്ചു. മാനവികവിഷയങ്ങളിലെ ഗവേഷകര്‍ക്കായി സര്‍വ്വകലാശാല കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാനുസൃതമായ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും. മത്സരാധിഷ്ഠിത ലോകത്തില്‍ മുന്നേറുന്നതിന് അടിസ്ഥാന സൗകര്യങ്ങളും ഗണ്യമായി മെച്ചപ്പെടുത്തേണ്ടതുണ്ട്. ഗുണനിലവാരം ഉയര്‍ത്തുന്നതിന് പദ്ധതികള്‍ സമര്‍പ്പിക്കാന്‍ പഠനവകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശിച്ചു. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വല്‍ക്കരണം നടപ്പാക്കിയതോടെ ഫയല്‍ നീക്കവും തീരുമാനങ്ങളെടുക്കുന്നതും മുമ്പെത്തേക്കാളും വേഗത കൈവരിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. കൂടുതല്‍ ദേശീയ അന്തര്‍ദേശീയ പരിപാടികള്‍ സര്‍വ്വകലാശാലയില്‍ നടത്താന്‍ നടപടി കൈകൊള്ളുമെന്നും ഡോ. എം. അബ്ദുല്‍ സലാം പറഞ്ഞു. പഠനവകുപ്പ് മേധാവി ഡോ.ഇ.കെ. സതീഷ് അദ്ധ്യ

ബത്തേരിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 18 മുതല്‍

കോഴിക്കോട് : ആര്‍മി റിക്രൂട്ടിംഗ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബത്തേരി സെന്റ്‌മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടത്തുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് ഈ മാസം 18 ന് തുടക്കമാവും. 25 വരെയാണ് റാലി. സൈനികന്‍ (ജനറല്‍ ഡ്യൂട്ടി), സൈനികന്‍ (ക്ലാര്‍ക്ക്/സ്‌റ്റോര്‍കീപ്പര്‍), സൈനികന്‍ (സാങ്കേതികം), സൈനികന്‍ (നഴ്‌സിംഗ് അസിസ്റ്റന്റ്/ട്രേഡ്‌സ്മാന്‍) എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ്. സൈനികന്‍ (ജനറല്‍ ഡ്യൂട്ടി) വിഭാഗത്തിലേക്ക് 1992 മെയ് 18 നും 1995 നവംബര്‍ 18 നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. 166 സെമി ഉയരവും 50 കിലോ തൂക്കവും 77/82 നെഞ്ചളവും വേണം. ക്ലാര്‍ക്ക്‌സ്‌റ്റോര്‍കീപ്പര്‍ എന്നിവര്‍ക്ക് 162 സെമി. ഉയരം വേണം. മറ്റ് വിഭാഗങ്ങള്‍ക്ക് 65 സെമി. എല്ലാ വിഭാഗത്തിലും ലക്ഷദ്വീപ് തദ്ദേശവാസികള്‍ക്ക് 155 സെമി. ഉയരം മതിയാവും. നഴ്‌സിംഗ് അസിസ്റ്റന്ററ് വിഭാഗത്തിലൊഴികെ റാലിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പിന്നീട് എഴുത്തുപരീക്ഷയും ഉണ്ടാവും. പരീക്ഷാ തീയതി റാലിക്കിടെ പ്രഖ്യാപിക്കും. റാലിയുടെ അവസാന ദിവസമായ 25 ന് വിമുക്തഭടന്മാര്‍ക്ക് ഡിഫന്‍സ് സെക്യൂരിറ്റി കോറിലേക്ക് എന്റോള്‍ ചെയ്യാനുള്ള സൗ

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കോഴിക്കോട് മേഖലാ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്.

കോഴിക്കോട് : കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കോഴിക്കോട് മേഖലാ ഓഫീസ് എരഞ്ഞിപ്പാലം ബൈപ്പാസ് റോഡിലുളള “നിര്‍മ്മല്‍ ആര്‍ക്കേഡ്” എന്ന കെട്ടിടത്തിലെ രണ്ടാം നിലയി പ്രവര്‍ത്തനം ആരംഭിച്ചു. ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.കുല്‍സു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയറക്ടര്‍മാരായ ഖദീജ, സുജ എന്നിവരും ഉമ്മര്‍ പാണ്ടികശ്ശാല, മായിന്‍ ഹാജി , വനിതാ കമ്മിഷന്‍ അംഗം നൂര്‍ബിനാ റഷീദ് എന്നിവര്‍ പങ്കെടുത്തു.

വടക്കുമ്പാട് പുഴയില്‍ മാലിന്യം നിറയുന്നു

കരുവന്‍തിരുത്തിക്കടവ് : അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് വടക്കുമ്പാട് പുഴ നാശത്തിന്റെ വക്കില്‍. കരുവന്‍തിരുത്തിക്കടവ് പാലത്തില്‍ നിന്ന് മാലിന്യങ്ങള്‍ വന്‍തോതില്‍ പുഴയില്‍ തള്ളുന്നതാണ് പരിസ്ഥിതി ഭീഷണിയുയര്‍ത്തുന്നത്. അറവുശാലകളില്‍ നിന്നുള്ള ചാക്കുകണക്കിന് അവശിഷ്ടങ്ങളാണ് പുഴയില്‍ ഓരോ ദിവസവും തള്ളുന്നത്. ഇവ വേലിയേറ്റ സമയത്ത് ഒഴുകിയെത്തി മുരുകല്ലിങ്ങല്‍ പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ വന്നടിയുന്നത് പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നു. ചീഞ്ഞുനാറുന്ന മാലിന്യങ്ങളാണ് ഒരോ ദിവസവും കണ്ടലുകള്‍ക്കിടയില്‍ വന്നടിയുന്നത്. പുഴ മലിനമാകുന്നത് മണല്‍മത്സ്യത്തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നു. അറവ് അവശിഷ്ടങ്ങള്‍ പക്ഷികള്‍ കൊത്തിവലിച്ച് സമീപത്തെ വീടുകളിലെ കിണറുകളിലും ജലസംഭരണികളിലും കൊണ്ടിടാറുണ്ട്. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പുഴയോരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ പറഞ്ഞു.

ചുഴലിക്കാറ്റും മഴയും: കുറ്റിയാടി മേഖലയില്‍ കനത്ത നാശം

കുറ്റിയാടി : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും മലയോര മേഖലയില്‍ കനത്ത നാശനഷ്ടം. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ നിലംപൊത്തി. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ്, പുക്കന്‍തോട്, കോങ്ങോട്, പാമ്പന്‍കോട് ഭാഗങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. കോങ്ങോട് ഭാഗത്തുണ്ടായ കാറ്റില്‍ മുഹമ്മദ് യൂസഫിന്റെ 5000 ഏത്ത വാഴകളും 250 ഓളം ജാതി മരങ്ങളും നിലംപൊത്തി. കുങ്കേടത്ത് ഷിജുവിന്റെ ആയിരത്തോളം വാഴകളും പശുക്കടവ് സ്വദേശികളായ തോട്ടുങ്കല്‍ സജി, തോട്ടുങ്കല്‍ സന്തോഷ്, അരിമന സജി എന്നിവര്‍ തോട്ടില്‍പാലം മൂന്നാംകൈയില്‍ കൃഷി ചെയ്ത 5000 ത്തോളം നേന്ത്രവാഴകളും നിലംപൊത്തി. പശുക്കടവലിലെ റോയി പുളിക്കലിന്റെ നേന്ത്രവാഴകളും നശിച്ചു. കനത്ത മഴയില്‍ കാവിലുംപാറയില്‍ നാല് കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. മുറ്റത്തെപ്ലാവ്, പൊയിലോംചാല്‍ മേഖലയിലാണ് കാറ്റ് സംഹാര താണ്ഡവമാടിയത്. തെങ്ങ്, കമുങ്ങ്, ജാതി, വാഴ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ പൂര്‍ണമായും ഇവിടെ നശിച്ചു. കെ.എം. മാത്യു കാഞ്ഞിരത്തിങ്കല്‍, കൊയിറ്റികണ്ടി നാണു, തോമസ്

ആജീവനാന്ത പഠന വിഭാഗത്തില്‍ വ്യത്യസ്ത കോഴ്‌സുകള്‍ നടത്തും: വൈസ് ചാന്‍സലര്‍

കോഴിക്കോട് : വയോജനങ്ങള്‍, അമ്മമാര്‍, യുവജനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വ്യത്യസ്ത വിഭാഗക്കാര്‍ക്കും പ്രായക്കാര്‍ക്കുമായി വിവിധ പരിശീലന പരിപാടികളും ഹ്രസ്വകാല കോഴ്‌സുകളും ലൈഫ് ലോങ്ങ് ലേണിങ്ങ് വിഭാഗത്തില്‍ നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം പ്രസ്താവിച്ചു. എസ്എസ്എല്‍സി പരീക്ഷ എഴുതിയവര്‍ക്കായി സംഘടിപ്പിച്ച പത്ത് ദിവസത്തെ സമ്മര്‍കോഴ്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൈസ് ചാന്‍സലര്‍. സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കുകയും, കഴിവുകള്‍ കണ്ടെത്തി അവ ഭാവിക്കായി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിന് അനുസൃതമായി സമഗ്രമായ സിലബസാണ് സമ്മര്‍ കോഴ്‌സിനായി തയാറാക്കിയിട്ടുള്ളത്. മോട്ടിവേഷന്‍, ട്രാന്‍സാക്ഷണല്‍ അനാലിസിസ്, ഇഫക്ടീവ് പബ്ലിക് സ്പീക്കിങ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ക്രിയേറ്റീവ് റൈറ്റിംങ്, ഇന്റര്‍ പേഴ്‌സണല്‍ റിലേഷന്‍സ്, ലീഡര്‍ഷിപ്പ്, ടൈം മാനേജ്‌മെന്റ്, മെമ്മറി ടെക്‌നിക്, ഗോള്‍ സെറ്റിംങ്, ലൈഫ് സ്‌കില്‍സ്, കരിയര്‍ ഗൈഡന്‍സ്, തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. മാറിയ സാഹചര്യങ്ങളില്‍ ഭൗതിക വികാസത്തിനൊപ്പം കായിക ശേഷി വികസിപ്

ലോകപരിസ്ഥിതി കോണ്‍ഫറന്‍സിന് ഡോ. സുബൈര്‍ മേടമ്മല്‍ ചൈനയിലേക്ക്

കോഴിക്കോട് : ചൈനയിലെ നാന്‍ജിംഗ് ഇന്റര്‍നാഷണല്‍ എക്‌പോ സെന്ററില്‍ ഏപ്രില്‍ 25 മുതല്‍ 27 വരെ നടത്തുന്ന ജൈവവൈവിദ്ധ്യവും പരിസ്ഥിതി സന്തുലനവും എന്ന വിഷയത്തിലുള്ള ലോകപരിസ്ഥിതി സമ്മേളനത്തില്‍ പ്രബന്ധാവതരണത്തിന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പരിസ്ഥിതി പഠനവിഭാഗം സ്‌പെഷല്‍ ഓഫീസറുമായ ഡോ. സുബൈര്‍ മേടമ്മലിന് ക്ഷണം ലഭിച്ചു. അമേരിക്ക, ജര്‍മ്മനി, ലണ്ടന്‍, ആസ്‌ട്രേലിയ, സ്‌പെയിന്‍, സ്വീഡന്‍ തുടങ്ങി വിവിധ രാഷ്ട്രങ്ങളിലെ 80 വിദ്യാഭ്യാസ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന ഈ സാര്‍വ്വദേശീയ സെമിനാറില്‍ ഹിമാചല്‍പ്രദേശിലെ ഷൂലിനി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പ്രേം കുമാര്‍ ഖോസ്‌ല, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഡോ. സുബൈര്‍ മേടമ്മല്‍ എന്നിവരാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ഭക്ഷ്യസുരക്ഷക്കായുള്ള ജൈവവൈവിദ്ധ്യ സംരക്ഷണത്തില്‍ നാട്ടറിവ് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് സുബൈറിന്റെ പ്രബന്ധവിഷയം. ഫാല്‍ക്കണ്‍ പഠനത്തിനാണ് സുബൈറിന് 2004ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കിയത്. 6 വര്‍ഷം നീണ്ട ഫാല്‍ക്കണ്‍ ഗവേഷണപഠനാര്‍ത്ഥം ഇദ്ദേഹം ഗള്‍ഫിലേയും യൂറോപ്പിലേ

ഹാന്റ്‌ബോള്‍ വനിതാ ടീമിന് ഉജ്ജ്വല സ്വീകരണം

കോഴിക്കോട് : ദക്ഷിണമേഖല ചാമ്പ്യന്‍ഷിപ്പും അഖിലേന്ത്യാ തലത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ഹാന്റ്‌ബോള്‍ വനിതാ ടീമിന് കാലിക്കറ്റ് സര്‍വ്വകലാശാല ഉജ്ജ്വല സ്വീകരണം നല്‍കി. ഒരു വ്യാഴവട്ടത്തിന് ശേഷമാണ് കാലിക്കറ്റ് സര്‍വ്വകലാശാല ഹാന്റ്‌ബോള്‍ വനിതാ ടീം അഖിലേന്ത്യാ തലത്തില്‍ സ്ഥാനം നേടുന്നത്. ടീം അംഗങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ പ്രത്യേക ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാം സമ്മാനിച്ചു. ഹാന്‍ബോളിന്റേതുള്‍പ്പടെ ഈ വര്‍ഷം ദക്ഷിണമേഖലാ, അഖിലേന്ത്യാ തലങ്ങളില്‍ നടത്തിയ മിന്നുന്ന പ്രകടനങ്ങളോടെ ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ഏറ്റവും മികച്ച അഞ്ച് സര്‍വ്വകലാശാലകളില്‍ ഒന്നായി കാലിക്കറ്റ് സ്ഥാനം പിടിച്ചു. കായിക മികവ് കൂടുതല്‍ ഉയര്‍ത്താനുള്ള ബൃഹത്പദ്ധതികള്‍ ഊര്‍ജ്ജിതമായി നടപ്പാക്കി വരികയാണെന്ന് വൈസ് ചന്‍സലര്‍ പറഞ്ഞു. കായിക സര്‍വ്വകലാശാല എന്ന പഴയകാല വിശേഷണം അന്വര്‍ത്ഥമാക്കാന്‍ വേണ്ടി കായിക വിഭാഗത്തില്‍ എല്ലാവിധ നവീന സംവിധാനങ്ങളും ഒരുക്കും. സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണം, സ്‌റ്റേഡിയം നവീകരണം, ഹോസ്റ്റല്‍ നിര്‍മ്മാണം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ദ

പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കും: പ്രൊവൈസ് ചാന്‍സലര്‍

കോഴിക്കോട് : വിദ്യാര്‍ത്ഥികളുടെ തൊഴില്‍ ക്ഷമത (എംപ്ലോയബിലിറ്റി) മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല പ്രോവൈസ് ചാന്‍സലര്‍ പ്രൊഫ. കെ. രവീന്ദ്രനാഥ് പ്രസ്താവിച്ചു. ഉന്നത മാര്‍ക്ക് വാങ്ങി വിജയിക്കുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ ക്ഷമത തീരെ കുറവായത് കാരണം മികച്ച ജോലി ലഭിക്കുന്നില്ല എന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പ്രോവൈസ് ചാന്‍സലര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം വിവിധ ബിരുദ കോഴ്‌സുകള്‍ പാസാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് റിക്രൂട്ട്‌മെന്റ്. പ്രൊഫഷണല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരില്‍ കേവലം 20 ശതമാനം പേര്‍ക്ക് മാത്രമാണ് മികച്ച തൊഴില്‍ ലഭിക്കുന്നത്. പ്ലേസ്‌മെന്റ് സെല്ലിന് കീഴില്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുമെന്നും പ്രൊഫ. കെ. രവീന്ദ്രനാഥ് അറിയിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. ഹരിദാസ് ഗുപ്ത, സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ വത്സരാജ് എന്നിവര്‍

അവധിക്കാല കോച്ചിംങ് ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട് : അവധിക്കാല കോച്ചിംങ് ക്യാമ്പ് ആരംഭിച്ചു കാലിക്കറ്റ് സര്‍വ്വകലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാല സ്‌റ്റേഡിയത്തില്‍ അവധിക്കാല കോച്ചിംങ് ക്യാമ്പിന്റെ ഉദഘാടനം ഏപ്രില്‍ എട്ടിന് രാവിലെ 7.30ന് വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വകുപ്പ് മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ സ്വാഗതം ആശംസിച്ചു. പരിശീലകരായ ലിജോ ജോണ്‍, രജീഷ്, സോസിം, ഹാരി ബെന്നി, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഒരു മാസത്തെ ക്യാമ്പ് മെയ് മൂന്നിന് അവസാനിക്കും.

കാര്‍ഷിക പുരോഗതിക്കും സാമൂഹിക നന്മക്കും സമഗ്ര സംഭാവനകള്‍ നല്കിയവരെ ആദരിക്കുന്നു

കോഴിക്കോട് : കാര്‍ഷിക പുരോഗതിക്കും സാമൂഹികനന്മക്കും സമഗ്ര സംഭാവനകള്‍ നല്കിയവരെ പ്രത്യേക ബിരുദം നല്കി ആദരിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി കൗണ്‍സിലിന്റെ ഉപ സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വെള്ളാനിക്കരയില്‍ നടന്ന 120ാമത് കൗണ്‍സില്‍ യോഗം അംഗീകരിച്ചു. സര്‍വകലാശാലയുടെ ബിരുദ കോഴ്‌സുകളുടെ പാഠ്യപദ്ധതി നാലുവര്‍ഷത്തിലൊരിക്കല്‍ പരിഷ്‌കരിക്കാനും, ബിരുദം നേടാന്‍ വേണ്ട ഏറ്റവും കുറഞ്ഞ ഗ്രേഡ് 6.00/10.00 ആയി നിര്‍ണയിക്കാനും, ആഭ്യന്തര ബാഹ്യ മൂല്യനിര്‍ണ്ണയം 50:50 അനുപാതത്തിലാക്കാനുമുള്ള ശുപാര്‍ശകളും യോഗം അംഗീകരിച്ചു. ബിരുദാനതര ബിരുദ വൈവക്ക് പുറമേ നിന്നുള്ള പരിശോധകരും ഉണ്ടാവും. നാലുവര്‍ഷത്തിലൊരിക്കല്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് കാലികമായ അറിവു വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ഗവേഷണ പദ്ധതികള്‍ കേരളത്തിന്റെ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതാക്കാന്‍ പ്രൊജക്ട് ബാങ്ക് തയ്യാറാക്കുമെന്നും ഗവേഷണ വിദ്യാര്‍ത്ഥി

ദക്ഷിണ മേഖലാ ഹാന്‍ഡ്‌ബോള്‍: കാലിക്കറ്റ് ജേതാക്കള്‍

കോഴിക്കോട് : സേലം പെരിയാര്‍ സര്‍വ്വകലാശാലയില്‍ നടന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വ്വകലാശാല ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ കാലിക്കറ്റ് ജേതാക്കളായി. അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല ഹാന്‍ഡ്‌ബോള്‍ വനിതാ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിന് കാലിക്കറ്റ് അര്‍ഹത നേടി.