കോട്ടയം

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ മുങ്ങി മരിച്ചു.

പാലാ : സുഹൃത്തുക്കള്‍ക്കൊപ്പം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളില്‍ ഒരാള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. കൊച്ചി മുണ്ടംവേലി പുളിയാല്‍പ്പടി വിവേക് ജോസഫ്(21) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കടപ്പാട്ടൂര്‍ പാലത്തിന് സമീപമുളള തട്ടാറകത്ത് കടവിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ വൈപ്പിന്‍ കടത്തേടം ഇട്ടിക്കുന്നത്ത് വിനോദ് സേവ്യര്‍(21), എറണാകുളം വടുതല വല്യവീട്ടില്‍ നീല്‍ വില്യംസ്(21) എന്നിവരോടൊപ്പമാണ് വിവേക് കുളിക്കാനിറങ്ങിയത്. പാറയോട് ചേര്‍ന്നുളള കയത്തില്‍ കുളിക്കുന്നതിനിടെ വിവേക് താഴ്ന്നുപോകുന്നത് കണ്ട് വിനോദും നീലും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ വിനോദും കയത്തില്‍പെട്ടു. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിനോദിനെയും നിലിനെയും രക്ഷപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് പാലായില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കയത്തില്‍ നടത്തിയ തിരച്ചിലിലാണ് വിവേകിന്റെ മൃതദ്ദേഹം കണ്ടെത്തിയത്. ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ് മരിച്ച വിവേക്. തിങ്കളാഴ്ച ആരംഭിക്കുന്ന ആറാം സെമസ്

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.

പാലാ : അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങാ പറിക്കുന്നതിനിടെ വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പന്തത്തല കുന്നക്കാട്ട് അനൂപ് ദാസ് മോഹന്‍(27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ വീട്ടിലായിരുന്നു അപകടം. വീടിന്റെ ടെറസില്‍ കയറി തോട്ടി ഉപയോഗിച്ച് മാങ്ങാ പറിക്കുന്നതിനിടെ തോട്ടി 11 കെവി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനൂപ് ദാസിനെ പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെഴുവംകുളത്തുളള ഗ്ലൂക്കോസ് ഫാക്ടറിയിലെ ജീവനക്കാരനാണ്. മോഹന്‍ ദാസിന്റെയും ഇന്ദിരയുടെയും മകനാണ്. സഹോദരി അഞ്ജന. സംസ്‌കാരം നടത്തി.

നാളെ സ്വീകരണം നല്‍കും

കോട്ടയം: പായ്‌വഞ്ചിയില്‍ തീരത്തടുക്കാതെ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരന്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് ജന്മനാടായ നെടുംകുന്നത്ത് നാളെ വരവേല്‍പ്പ് നല്‍കും. നെടുംകുന്നം സി.വൈ.എം.എ(കാത്തലിക്ക് യംഗ് മെന്‍സ് അസോസിയേഷന്‍)യുടെ ആഭിമുഖ്യത്തില്‍ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പാരിഷ് ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സ്വീകരണ സമ്മേളനത്തിനു മുന്നോടിയായി കറുകച്ചാല്‍ കവലയില്‍നിന്നും അഭിലാഷിനെ നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും. സമ്മേളനം ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.വൈ.എം.എ ഡയറക്ടറും നെടുംകുന്നം ഫൊറോനാപ്പള്ളി വികാരിയുമായ ഫാ. മാത്യു പുത്തനങ്ങാടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍.സി.സി കോട്ടയം ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ കേണല്‍ സാബു തോമസ് അഭിലാഷ് ടോമിക്ക് ഉപഹാരം സമ്മാനിക്കും. നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാ നായര്‍, വൈസ് പ്രസിഡന്റ് റെജി പോത്തന്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ ജോമോന്‍ ജെ. കുളങ്ങര, നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.ഡി. ജോസുകുട്ടി എ

വിശ്വ ബ്രാഹ്മണ ഏകോപന സമിതി സംസ്ഥാന സമ്മേളനം നടന്നു

കോട്ടയം : വിശ്വബ്രാഹ്മണ സംഘടനകളുടെ ഏകോപനം വഴി മാത്രമോ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അകുവെന്ന് സുരേഷ് കുറുപ്പ് എംഎല്‍എ പറഞ്ഞു. പരമ്പരാഗത കൈത്തൊഴില്‍ വിഭാഗമായ വിശ്വബ്രാഹ്മണരുടെ എകീകൃത സംഘടനയായ വിശ്വബ്രാഹ്മണ എകോപന സമിതിയുടെ സംസ്ഥാന സമ്മേളനം എറ്റുമാനൂര്‍ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് എറ്റുമാനൂര്‍ അദ്ധ്യഷത വഹിച്ച ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ വിശ്വബ്രാഹ്മണ ഏകോപന സമിതി സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംഘാടനനേതാക്കളെ തോമസ് ചാഴിക്കാടന്‍ പൊന്നാട അണിച്ച് ആദരിച്ചു. വിശ്വബ്രാഹ്മണ വിഭാഗങ്ങള്‍ക്ക് അനുയോജ്യരായ വധുവരന്മാരെ കണ്ടെത്തുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന തിരുമണ സേവാ മണ്‍ട്രത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി . ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിദ്ഗധര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ നടത്തി 9.30ന് പതാക ഉയര്‍ത്തിയോടെ ആരംഭിച്ച സമ്മേളനത്തില്‍ കണ്‍വീനര്‍ ജി നടരാജന്‍ സ്വഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഓള്‍ കേരള ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഇഎസ് ബിജു , ബിന്ദു കു

സര്‍ക്കാര്‍ വാര്‍ഷികം: ജില്ലയിലെമ്പാടും കരിദിനം ആചരിച്ചു

കോട്ടയം: കേരളത്തെ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നയിക്കുന്ന സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടി യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികദിനമായ ശനിയാഴ്ച എല്‍ഡിഎഫ് നേതൃത്വത്തില്‍ ജില്ലയെമ്പാടും കരിദിനം ആചരിച്ചു. ജില്ലയിലെമ്പാടും നടന്ന പരിപാടികളില്‍ സര്‍ക്കാരിനെതിരെ ആയിരങ്ങളാണ് പ്രതിഷേധമുയര്‍ത്തിയത്. വിലക്കയറ്റം, ക്രമസമാധാനത്തകര്‍ച്ച, അഴിമതി , കാര്‍ഷികവ്യവസായമേഖലകളിലെ പിന്നോട്ടടി, പവര്‍കട്ടും ലോഡ്‌ഷെഡിങും വൈദ്യുതി നിരക്ക് വര്‍ധനയും, വികസനരംഗത്തെ തിരിച്ചടി, മാഫിയാവാഴ്ച, ആരോഗ്യവിദ്യാഭ്യാസ മേഖലകളിലെ തകര്‍ച, ആദിവാസികളുടെ പട്ടിണിമരണം, സ്ത്രീപീഡനം, കേന്ദ്രസര്‍ക്കാരിന്റെ അവഗണന തുടങ്ങിയ വിഷയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചായിരുന്നു ദിനാചരണം. കറുത്ത ബാഡ്ജ് ധരിച്ച് പഞ്ചായത്തു തലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിച്ചു. കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ പ്രകടനവും യോഗവും നടത്തി. രാജീവ്ഗാന്ധികോംപ്ലക്‌സിനു സമീപം ചേര്‍ന്ന യോഗം എല്‍ഡിഎഫ് കോട്ടയം നിയോജക മണ്ഡലം കണ്‍വീനര്‍ പി ജെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എന്‍

കുരുക്കഴിയാതെ നഗരം; പുതിയ പരിഷ്‌കാരം പ്രയോജനം കണ്ടില്ല

കോട്ടയം: വീതിയില്ലാത്ത റോഡില്‍ അധികൃതര്‍ എടുത്ത പരിഷ്‌കാരങ്ങള്‍ തലവേദനയാകുന്നു. നഗരത്തില്‍ ധൃതിപിടിച്ച് നടപ്പിലാക്കിയ പരിഷ്‌കാരം സാധാരണ ജനങ്ങളെ വട്ടം ചുറ്റിക്കുകയാണ് ചെയ്തത്. കോഴിക്കോട് കമ്മീഷണര്‍ കെ ബി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തുന്ന പരിഷ്‌കാരം ജനങ്ങളെ ദുരിതത്തിലാക്കി. പരിഷ്‌കാരം നഗരത്തിലെ വാഹനപ്പെരുക്കത്തിന് അല്‍പം ആശ്വാസം നല്‍കിയെങ്കിലും കുരുക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമായും ബേക്കര്‍ ജംഗ്ഷന്‍, നാഗമ്പടം, പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍,കഞ്ഞിക്കുഴി എന്നിവിടങ്ങളിലാണ് നഗരത്തില്‍ ഗതാഗത പരിഷ്‌കരണം നടത്തുന്നത്. കഞ്ഞിക്കുഴിയിലൊഴികെ മൂന്നു സ്ഥലങ്ങളിലും വഴിതിരിച്ചു വിട്ട് ഗതാഗതം നിയന്ത്രിച്ചെങ്കിലും കഞ്ഞിക്കുഴിയില്‍ കൂടുതല്‍ പഠനത്തിനു ശേഷം മാത്രം പരിഷ്‌കാരം മതിയെന്ന തീരുമാനത്തിലാണ് പൊലീസ്. സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോറിക്ഷാ തെഴിലാളികളുമാണ് പുതിയ പരിഷ്‌കാരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ടൗണ്‍ സര്‍വ്വീസ് നടത്തുന്ന പല ബസുകള്‍ക്കും കുരുക്കിനെത്തുടര്‍ന്ന് ട്രിപ്പുകള്‍ മുടക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഏറ്റുമാനൂര്‍ ഭാഗങ്ങളിലേക്കുള്ള സ്വകാര്യബസുകളുടെ ട്രിപ്പുകളാണ് പ

കഞ്ചാവ് മൊത്തക്കച്ചവടക്കാരന്‍ പിടിയില്‍

കോട്ടയം : നഗരമദ്ധ്യത്തില്‍ നിന്ന് കഞ്ചാവ്‌മൊത്തക്കച്ചവടക്കാരന്‍ പിടിയില്‍. ബേട്ട എന്ന് വിളിപ്പേരിലറിയപ്പെടുന്ന സന്പത്ത് (38) നെയാണ് വെസ്റ്റ് പൊലീസ് പിടി കൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒറിസ്സാ സ്വദേശിയായ ഇയാള്‍ കഴിഞ്ഞ 24 വര്‍ഷങ്ങളായി സംക്രാന്തി പെരുമ്പായിക്കാട് താമസിച്ച് വരുകയായിരുന്നു. പ്രധാനമായും അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു ഇയാളുടെ ഇര. സമീപകാലത്തുണ്ടായ ചില അറസ്റ്റുകളില്‍ നിന്നാണ് ഇയാളെപറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റ് സി.ഐ എജെ തോമസ്, എസ്.ഐ അനൂപ് ജോസ്, എ.എസ് ഐ ഹരിദാസ്, പി.എന്‍ മനോജ്, സജികുമാര്‍ ഐ പ്രദീപ് കെ, എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടി കൂടിയത്.

ഫോട്ടോ ജേണലിസം അനന്തുദാസിന് ഒന്നാം റാങ്ക്

കോട്ടയം: പ്രസക്ലബ് ഫോട്ടോ ജേണലിസം 13ാമത് ബാച്ചിന്റെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. അനന്തുദാസ് ഒന്നാംറാങ്ക് നേടി. രണ്ടാം റാങ്ക് എം.പി ഷിപ്പിനും , മൂന്നാം റാങ്ക് മനു കെ ബാബുവും കരസ്ഥമാക്കി. അനന്തുദാസ്് ചേര്‍ത്തല കിഴക്കേകുടിലിങ്കല്‍ ഹരിദാസ് പണിക്കരുടെ മകനാണ് ഷിപ്പിന്‍ എം.പി ചെറുകര മൂന്നാറപറയില്‍ പുരുഷന്റെ മകനാണ്. തീക്കോയി കല്ലുതുണ്ടത്തില്‍ കെ.കെ ബാബുവിന്റെ മകനാണ് മനു കെ ബാബു

കെ.എസ്.എസ്.എസ് ഗുഡ് സമരിറ്റന്‍ ദേശീയ അവാര്‍ഡ് 2013ജൂണ്‍ 5 വരെ എന്‍ട്രികള്‍ സ്വീകരിക്കും.

കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന "ഗുഡ് സമരിറ്റന്‍ അവാര്‍ഡ് 2013" ന് ജൂണ്‍ 5 വരെ എന്‍ട്രികള്‍ സ്വീകരിക്കും. സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ക്കും മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച വ്യക്തിയെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസും അഗാപ്പെ മൂവ്‌മെന്റും സംയുക്തമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിജയിയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്ക്ക് അന്‍പതിനായിരം (50000) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. കൂടാതെ സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ നവാഗതരായി കടന്നുവന്ന് 2 വര്‍ഷത്തില്‍ താഴെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10001 (പതിനായിരത്തി ഒന്ന്) രൂപയുടെ പ്രത്യേക പുരസ്‌ക്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ സേവന രംഗത്ത് ശാസ്ത്രീയവും ജനോപകാരപ്രദവുമായ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള വ്യക്തികളാണ് അവാര്‍ഡിന് അപേക്ഷിക്കേണ്ടത്. അപേക്ഷകന്റെ വിശദമായ ബയോഡേറ്റയും സാമൂഹ്യ

ഹൃദയകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന പ്രമേയം എം.ജി സെനറ്റ് തള്ളി

അതിരമ്പുഴ : മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നടപ്പിലാക്കിയ ചോയ്‌സ്ഡ് ബേസ് ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനം ഹൃദയകുമാരി കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ആവശ്യമായ ഭേദഗതികള്‍ വരുത്തുവാന്‍ ഇന്നു ചേര്‍ന്ന സെനറ്റ് യോഗം അംഗീകാരം നല്‍കി. കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ നിയോഗിച്ച ഹൃദയകുമാരി കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് കഴിഞ്ഞ മാസം തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം നടപ്പാക്കരുതെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സെനറ്റ് അംഗങ്ങള്‍ നല്‍കിയ പ്രമേയം പരിഗണിക്കുവാന്‍ മാത്രമായിട്ടാണ് ഇന്ന് പ്രത്യേക സെനറ്റ് യോഗം ചേര്‍ന്നത്. പ്രമേയം വോട്ടിനിട്ടപ്പോള്‍ 34 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു 24 പേര്‍ പ്രതിഷേധിച്ച് വാക്ക് ഔട്ട് നടത്തി. 2013-14 അദ്ധ്യയന വര്‍ഷം നടപ്പിലാക്കാന്‍ പോകുന്ന സെവന്‍ പോയിന്റ് ഇന്‍ഡയറക്ട് ഗ്രേഡിംഗ് സമ്പ്രദായം നിലവിലുള്ള പരാതികള്‍ പരിഹരിക്കാനുതകുന്നതും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ കാര്യക്ഷമമായി വിലയിരുത്താനും സാധിക്കുമെന്ന് ഹൃദയകുമാരി കമ്മറ്റിയംഗവും എം.ജി.. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗവുമായ ഡോ.

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ പോരായ്മകള്‍ പരിഹരിക്കണം : റൂറല്‍ ഡെവലപ്‌മെന്റ് ഓഫീസേഴ്‌സ്

കോട്ടയം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ ജനക്ഷേമകരമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് റൂറല്‍ ഡവലപ്‌മെന്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വി.ഇ.ഒമാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാക്കി ഉയര്‍ത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. അസോസിയേഷന്റെ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും കോട്ടയത്തു നടക്കും. സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ നാളെ രാവിലെ 11ന് മന്ത്രി കെ.എം. മാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.സി. ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ എം.പിമാരായ പി.ടി.തോമസ്, ജോസ് കെ.മാണി, ആന്റോ ആന്റണി, ഗ്രാമവികസന കമ്മീഷണര്‍ എം.നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന സുഹൃത് സംഗമം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മൂന്നിന് കേന്ദ്രാവിഷ്‌കൃത പദ്ധതികളും കേരളവും" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 5.30ന് ചേരുന്ന സമാപന സമ്മേളനം ബാലതാരം മിനോണ്‍ ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ

സംസ്ഥാന സമ്മേളനം

കോട്ടയം: കേരള സ്റ്റേറ്റ് പൊലിസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയെഷന്‍ സംസ്ഥാന സമ്മേളനം നാളെ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ നടക്കുന്ന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് പൊലിസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയെഷന്‍ സംസ്ഥാന പ്രസിഡന്റ് പി ശങ്കരനാരായണന്‍ അധ്യക്ഷതവഹിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍വച്ച് ജസ്റ്റിസ് കെ ടി തോമസ്, കെ മനോഹരന്‍ എന്നിവരെ ആദരിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം വഹാബ്, ടി എം ഹനീഫ, പി എ ഹരിദാസ് എന്നിവര്‍ കാര്യങ്ങള്‍ വിശദികരിച്ചു.

രജതജൂബിലി സമാപന സമ്മേളനം

കോട്ടയം: കെ.സി.വൈ.എം. വിജയപുരം രൂപതാ യൂണിറ്റ് രജതജൂബിലി സമാപന സമ്മേളനം നാളെയും മറ്റന്നാളും കോട്ടയത്ത് നടക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രയാണ സംഗമം നാളെ വൈകിട്ട് 4.30ന് നാഗമ്പടത്ത് സമ്മേളിക്കും. വൈസ് പ്രസിഡന്റ് ഷാജി മുതുകുളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി റെന്നിരാജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രൂപതാ വൈസ് പ്രസിഡന്റ് സൗമ്യമോള്‍ ജോസഫ് പതാക ഉയര്‍ത്തും. 19ന് രാവിലെ 11ന് നല്ലിടയന്‍പളളിയില്‍ വിശുദ്ധ കുര്‍ബാന, ഒന്നിന് നല്ലിടയന്‍ പള്ളിയില്‍ നിന്ന് തിരുനക്കര മൈതാനത്തേക്ക് രജതജൂബിലി റാലി ആരംഭിക്കും. മോണ്‍ മാത്യു മുട്ടത്താഴത്ത് റാലി ഫഌഗ് ഓഫ് ചെയ്യും. മൂന്നിന് തിരുനക്കര മൈതാനത്ത് ചേരുന്ന സമ്മേളനം കേന്ദ്രമന്ത്രി പ്രഫ.കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. രൂപതാ പ്രസിഡന്റ് ജൂബി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍, ജോസ് കെ.മാണി എം.പി, അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, സംസ്ഥാന പ്രസിഡന്റ് ഷിജോ മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും. പത്ര