ധന്യക്ക് 20 വയസ്സ് പൂര്‍ത്തിയായിട്ടില്ല. ഡിപ്ലോമ കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന തിരക്കിലാണ്. ഒരു ബന്ധു വീട്ടില്‍ നടന്ന ആഘോഷവേളയില്‍ ധന്യയെ കണ്ട് അവളെ വിവാഹം ചെയ്യാന്‍ തയ്യാറായി ചെറുക്കന് ഒറ്റ നോട്ടത്തില്‍ തന്നെ പെണ്ണിനെ ഇഷ്ടപ്പെട്ടു. പയ്യന്‍ ഗള്‍ഫില്‍ സോഫ്റ്റ് വെയര്‍ എഞ്ചനീയറായി ജോലി നോക്കുന്നു. ഇഷ്ടം പോലെ ശമ്പളം. മകള്‍ക്ക് സന്തുഷ്ട ജീവിതം എന്ന കേട്ട ഉടന്‍ വീട്ടുകാര്‍ വിവാഹം നടത്തികൊടുത്തു. ധന്യയും ഏറെ സന്തോഷിച്ചു. ഒരു മാസം പോലും കഴിഞ്ഞില്ല പെട്ടെന്ന് പയ്യന്റെ വീട്ടില്‍ നിന്ന് ഫോണ്‍ വിളി. സംസാരിച്ചത് ധന്യയുടെ അമ്മായിഅമ്മയായിരുന്നു. കോപം തിളച്ചുമറിയുന്ന സംസാരം. തന്റെ മകന് രോഗിയായ പെണ്ണിനെ കെട്ടിക്കൊടുത്തു വഞ്ചിച്ചു എന്നാണവരുടെ പരാതി. ഇതു കേട്ടതും ധന്യയുടെ അച്ഛന്‍ കനകവേലുവും അമ്മ സുമയും ഞെട്ടുകയായിരുന്നു. കാര്യങ്ങളൊന്നും വ്യക്തമായില്ലെങ്കിലും അവര്‍ പാഞ്ഞുചെന്നു. ചെറിയ ജലദോഷവും, ശ്വാസം മുട്ടലും വന്നതോടെ ധന്യ കിടപ്പിലായിരിക്കുന്നു. ആ സുന്ദരിയുടെ ഉളളില്‍ ആരോരും അറിയാതെ കിടന്ന അസുഖം വിദഗ്ധ പരിശോധനയില്‍ വ്യക്തമായി. അവള്‍ക്ക് റുമാറ്റിക് ഹാര്‍ട്ട് ഡിസീസ് ഉണ്ടെന്ന് ഡോക്
രോഗാണു എന്ന കടന്നുകയറ്റക്കാരന്‍ തലമുറകളായി നിങ്ങളുടെ വീട്ടില്‍ ജീവിക്കുന്നുണ്ടാകാം. പാരമ്പര്യമായി കൈമാറുന്നു എന്നു നിങ്ങള്‍ കരുതുന്ന ചില പ്രത്യേക രോഗങ്ങള്‍ക്ക് ഈ കുടുംബാംഗങ്ങള്‍ കാരണമാകുന്നുമുണ്ടാകാം. അതറിയാതെ പലപ്പോഴും "ജനിറ്റിക്" എന്നു കരുതി ആശ്വസിക്കുകയും ചെയ്യുന്നുണ്ടാവാം.
അതിസൂക്ഷ്മമായ ഒരു വൈറസിന് പണ്ടെങ്ങോ അറിയാതെ നല്‍കിയ അഭയമാണ് ജനിറ്റിക് രോഗമെന്ന് ഓര്‍ക്കുക. 60 മിനിട്ടിനുള്ളില്‍ നൂറായും ആറ് മണിക്കൂറിനുള്ളില്‍ ആയിരമായും വര്‍ദ്ധിക്കുന്ന അതിസൂക്ഷ്മ രോഗാണുക്കള്‍ ശരീരത്തിലേക്കു നുഴഞ്ഞു കയറി നിങ്ങളെ രോഗിയാക്കുമ്പോള്‍ പാലിക്കപ്പെടാതെ പോയ ശുചിത്വത്തെപ്പറ്റി ഓര്‍ക്കുന്നതിനു പകരം "എന്റെ ഫാമിലിയില്‍ ഇങ്ങനെ ഉള്ളതാണ്" എന്നു പറയാനായിരിക്കും നിങ്ങള്‍ക്കു താല്‍പര്യം.
എന്താണ് രോഗാണു?
ബാക്ടീരിയ, ഈസ്റ്റ്, ഫംഗസ്, സ്‌പോര്‍സ് (spores) മൗള്‍ഡ് (mould) തുടങ്ങി നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്തത്ര അതിസൂക്ഷ്മമായ ജീവികളാണ് ഇവ. ഇവയില്‍ മിക്കവയും ശരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇവയെയാണ് രോഗാണു (germs) എന്ന് നമ്മള്‍ വിളിക്കുന്നത്.
രോഗാണു എവിടെയാണ്?
വീട്
സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് ജീവിക്കാനാഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും താല്പര്യം. കേള്‍വിയും ശബ്ദവും ഇതില്‍ കാഴ്ചയെ പോലെ തന്നെ പ്രധാനമാണ്.
ചെവിയുടെ കാര്യമെടുക്കാം. കേള്‍വി പരമപ്രധാനമാണല്ലോ. ചെവി സംഗീതം ആസ്വദിക്കാനും മറ്റുളളവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കാനും മാത്രമല്ല ഉപയോഗപ്പെടുന്നത്. ഇത് ഒരു രക്ഷാകവചം കൂടിയാണ്. വാഹനാപകടങ്ങളില്‍ നിന്നും മറ്റു അപകടങ്ങില്‍ നിന്നും നാം രക്ഷപ്പെടുന്നത് ശബ്ദങ്ങള്‍ കേട്ടാണല്ലോ. അതുകൊണ്ട് ചെവിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
ആദ്യമായി ചെയ്യേണ്ടത് ചെവിയില്‍ ഒരു അന്യ വസ്തുവും കടത്തരുതെന്നതാണ്. ഇയര്‍ബഡ്‌സ്, പിന്‍സൂചി, തൂവല്‍, കടലാസ്, താക്കോല്‍, തീപ്പെട്ടിക്കോല്‍ എന്നിവ ചെവിയിലിടരുത്. ചെവിയില്‍ മുറിവുണ്ടാകാനും പൂപ്പല്‍ ബാധയ്ക്കും ഇത് കാരണമാകും. പൂപ്പല്‍ ചെവിയില്‍ വന്നാല്‍ ചെവിചൊറിയാന്‍ തുടങ്ങും. ചെവിയില്‍ എണ്ണ ഒഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഇതും പൂപ്പലിന് കാരണമാകും.
കുളികഴിഞ്ഞാല്‍ ചെവിയിലെ വെളളമെടുക്കാന്‍ ബഡ്‌സോ, തോര്‍ത്ത് മുണ്ടിന്റെ തിരിയോ ഇടാന്‍ പാടില്ല. വെളളം തല ചെരിച്ചുപിടിച്ചാന്‍ താനെ വന്നുകൊളളും.
ചെവിയിലെ ചെപ്പി ഒരു രോഗമല്ല. ഇത് അനാവശ്യമായി എ
നാം കിടക്ക വിട്ട് എഴുന്നേല്‍ക്കുമ്പോള്‍ എപ്പോഴും വലതുവശത്തേക്കു തിരിഞ്ഞ് എഴുന്നേല്‍ക്കുന്നതാണ് നല്ലത്. ഇതിന് ശാസ്ത്രീയ കാരണമുണ്ട്.
നമ്മുടെ ശരീരം രണ്ടു കാന്തവലയങ്ങളാല്‍ ചുറ്റി വളയപ്പെട്ടിരിക്കുന്നു. ഇതില്‍ ആദ്യത്തെ കാന്തവലയം കാലില്‍ നിന്ന് തലയ്ക്കും തലയില്‍ നിന്ന് കാലിലേക്കും വലം വരുന്നതാണ്. രണ്ടാമത്തെ കാന്തവലയം ഇടതു ഭാഗത്തു നിന്ന് മുന്‍ഭാഗം വഴി വലതു ഭാഗത്തേക്കും വലുതു ഭാഗത്തു നിന്ന് പിന്‍ഭാഗം വഴി ഇടതു ഭാഗത്തേക്കും വലയം ചെയ്യപ്പെടുന്നു.
കാന്തവലയത്തിനനുസരിച്ച് ശരീരം പ്രവര്‍ത്തിക്കുമ്പോള്‍ കാന്തവലയത്തിന്റെ ചുരുളുകള്‍ ഇറുകുന്നു. എതിരായി പ്രവര്‍ത്തിക്കുമ്പോള്‍ ചുരുള്‍ തേഞ്ഞില്ലാതായി ശരീരത്തിന്റെ പ്രവര്‍ത്തനത്തെ തളര്‍ത്തുന്നു. അതിനാല്‍ ശരീരം വലതുവശം തിരിഞ്ഞ് എഴുന്നേല്‍ക്കുന്നത് കാന്തവലയത്തിന്റെ ചുരുളുകളെ മുറുക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് എപ്പോഴും വലതുവശം തിരിഞ്ഞ് എഴുന്നേല്‍ക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നത്.
വേനലില്‍ സുലഭമായ ലഭിക്കുന്ന തണ്ണിമത്തന്‍ ദാഹവും വിശപ്പും കുറയ്ക്കാനും ശരീരത്തില്‍ ഈര്‍പ്പം നല്‍കാനും സഹായിക്കും. എന്നാല്‍ തണ്ണിമത്തന് വേറെയും ഔഷധഗുണങ്ങളുണ്ട്.
കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ പഴവര്‍ഗ്ഗം പഴമായും ജ്യൂസായും മില്‍ക്ക്‌ഷേക്കായും വ്യത്യസ്ത രൂപങ്ങളില്‍ ഭക്ഷിക്കാം. മുതിര്‍ന്നവരും ഇവയുടെ ആരാധകരാണ്. കിലോയ്ക്ക് 10 രൂപയ്ക്ക് ലഭിക്കുന്ന ഇവ സാധാരണക്കാരനും താങ്ങാനാവുന്നു. വേനലിന്റെ ചൂടു കുറയ്ക്കുന്നതോടൊപ്പം ഇവ നമുക്ക് നല്‍കുന്ന ഗുണങ്ങള്‍ ഏതൊക്കയാണെന്ന് തിരിച്ചറിയാം.
കാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ്. ഇതില്‍ ലൈകോഫിന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.
ഇതില്‍ സിട്രുലിന്‍ എന്ന ആമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വല്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും. കൊളസ്‌ട്രോള്‍ പോലുളള പ്രശ്‌നങ്ങള്‍ കുറയ്ക്കും.
പ്രകൃതിദത്ത വയാഗ്രയാണ് തണ്ണിമത്തനെന്നു പറയാം. പുരുഷന്‍മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുളള ഒരു വഴി.
തണ്ണിമത്തനി
"പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല. ക്ഷീണമോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ല. വെറുതെ ഒരു ചെക്കപ്പ് ആവശ്യമുണ്ടോ?"
കൊച്ചിയില്‍ നടന്ന ഒരു മെഡിക്കല്‍ സെമിനാറില്‍ യാദൃശ്ചികമായി പങ്കെടുക്കാനിടയായ ബാഹുലേയന്‍ അടുത്തിരുന്ന ഡോക്ടറോടു ചോദിച്ചു.
"തീര്‍ച്ചയായും വേണം. 40 കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ ഒട്ടും ഉപേക്ഷ പാടില്ല." ഡോക്ടര്‍ മറുപടി നല്‍കി.
ഡോക്ടര്‍ അവിടെനിന്ന് എഴുന്നേറ്റപ്പോള്‍ ബാഹുലേയന്‍ പറഞ്ഞത് ഇതൊക്കെ പണം പിടുങ്ങാനുള്ള ഓരോ വഴികളാണെന്നായിരുന്നു.
വിവിധ ഹെല്‍ത്ത് ചെക്കപ്പുകള്‍ക്ക് കാര്യമായി പണച്ചെലവുണ്ട്. അതുകൊണ്ട് പിന്നീടാവാം എന്നു മാറ്റിവയ്ക്കുന്ന ഒന്നാണിത്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നാണല്ലോ പഴമൊഴി.
ഭര്‍ത്താവ് കഴിഞ്ഞ ഒരു വര്‍ഷമായി മദ്യപാനത്തിന് അടിമയായിരിക്കുന്നു. ഇരുപത്തിനാല് മണിക്കൂറും ലഹരിയിലാവുന്ന അദ്ദേഹത്തെ എന്തു ചെയ്യണമെന്ന് അറിയുന്നില്ല. ആരെന്ത് ഉപദേശങ്ങള്‍ നല്‍കിയാലും മുഖ വിലയ്‌ക്കെടുക്കുന്നതേയില്ല. അദ്ദേഹത്തിനറിയാതെ കുടി മറക്കാനായി ഭക്ഷണത്തില്‍ കലര്‍ത്തികൊടുക്കുന്ന ചില മരുന്നുണ്ടെന്നും പരീക്ഷിച്ചു നോക്കാനും പറയുന്നു ചിലര്‍. അങ്ങിനെ ചെയ്യാനാവുമോ?
നിരവധി വീട്ടമ്മമാര്‍ ഇന്ന് ചോദിക്കുന്ന ചോദ്യമാണിത്. മദ്യപാനമെന്നത് പുരുഷന്മാര്‍ ആഗ്രഹിച്ചെടുത്തൊരു ശീലമാണ്. അതിനാല്‍ അവര്‍ തന്നെ അതിനോട് വെറുപ്പുണ്ടായി നിര്‍ത്തുന്നതാണ് ഇതിനൊരു ചികിത്സ.
ഇപ്പോള്‍ പലയിടത്തും മദ്യപാനത്തെ മറക്കുന്നതിനായി എ
രാത്രിയായാല്‍ ഉറക്കമേയില്ലെന്ന് ഭാര്യ പറയുന്നു. ഭാര്യക്കല്ല ഉറക്കം തനിക്കാണ് ഇല്ലാത്തതെന്ന് ഭര്‍ത്താവ് പറയുന്നു. ആരു പറയുന്നതാണ് വിശ്വസിക്കുക? രണ്ടാളുടെയും ഉറക്കം കെടുത്തുന്ന വീരന്‍ മറ്റാരുമല്ല. കൂര്‍ക്കം വലി തന്നെ. കിടന്നാല്‍ തുടങ്ങും അവളുടെ മുടിഞ്ഞ വലിയെന്നാണ് ഭര്‍ത്താവ് പറയുന്നത്. എന്നാല്‍ രാത്രി ശരിക്കൊന്നുറങ്ങിയിട്ട് കാലങ്ങളേറെയായെന്ന് ഭാര്യ. എന്തായാലും രണ്ടാളും പറയുന്നത് വിശ്വസിക്കാനാവില്ല. കേള്‍ക്കുന്നവര്‍ക്കാണെങ്കില്‍ കണ്ടുപിടിക്കാനുമാവില്ല.
കൂര്‍ക്കംവലി എന്നത് നിസ്സാരക്കാരനൊന്നുമല്ല. പലരുടേയും കൊലപാതകത്തിനു വരെ കാരണമായതാണ് കൂര്‍ക്കംവലി. ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന്റെ സൂചനകൂടിയാണിത്
വെറുമൊരു ദുശ്ശീലം മാത്രമാണ് മദ്യപാനം എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റി. ആയുര്‍വേദം പറയുന്നത് മദ്യപാനം ചികിത്സയാവശ്യമുള്ളൊരു രോഗമാണെന്നാണ്. നേട്ടങ്ങളൊന്നുമില്ലെന്ന് മാത്രമല്ല കുഴപ്പങ്ങളാണ് മദ്യപാനത്തിലൂടെ കൂടുതലുണ്ടാകുന്നതും. മദ്യപാനത്തില്‍ നിന്ന് മോചനം നേടാന്‍ പലവിധ ചികിത്സകളാണ് ആയുര്‍വേദത്തിലുള്ളത്. അതില്‍ ചിലതാണിവിടെ പറയുന്നത്. മദ്യപാനം നിര്‍ത്തണമെന്ന് ആഗ്രഹിച്ചിട്ട് കഴിയാത്തവര്‍ക്കും കുടുംബത്തിലുള്ളവരുടെ മദ്യപാനമൊന്ന് ഒഴിവാക്കാനാഗ്രഹിക്കുന്നവര്‍ക്കും ഈ ആയുര്‍വേദ ചികിത്സാ രീതി ഒരു പക്ഷെ പ്രയോജനപ്പെട്ടേക്കും.
പത്തു ഗ്രാം വീതം കുറുന്തോട്ടി വേര്, മുന്തിരിങ്ങ, ശതാവരി കിഴങ്ങ് എന്നിവയെടുത്ത് ചെറുതായി അരിഞ്ഞ് കിഴികെട്ടുക. അതിന് ശേഷം രണ്ടു നാഴി വെള്ളത്തില്‍ ഉരിപ്പാലും ചേര്‍ത്ത മിശ്രിതം തയ്യാറാക്കി കിഴി അതിലിട്ട് തിളപ്പിച്ച് കുറിക്കിയെടുക്കണം. പിന്നീട് കിഴി പിഴിഞ്ഞു കിട്ടുന്നതില്‍ പത്തു തുള്ളി (101 ആവര്‍ത്തിച്ച്) ധന്വന്തരം ചേര്‍ത്ത് കഷായമാക്കി ഉറക്കത്തിനു മുമ്പ് സേവിക്കുക. ഒരൊറ്റ മാസം മതി, മദ്യത്തോടുള്ള ആവേശം തുടര്‍ന്നുണ്ടാകില്ല. എന്നാല്‍ ചികിത്സ മൂന്നുമാസമെങ്കിലും തുടരുന്നതാണ് ന